യാത്രക്കാരിയെ പീഡിപ്പിച്ച ഓല ഡ്രൈവര്‍ കസ്റ്റഡിയില്‍

ബംഗളൂരു: യാത്രക്കാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച ഓല ഡ്രൈവര്‍ വി അരുണിനെ ബംഗളൂരു പോലിസ് അറസ്റ്റ് ചെയ്തു. ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ്  26കാരി പീഡനത്തിനിരയായത്. ജൂണ്‍ ഒന്നിന് പുലര്‍ച്ചെയാണ് സംഭവം.
യാത്രയ്ക്കിടെ വഴിമാറി വാഹനം ഓടിക്കുന്നത് കണ്ടപ്പോള്‍ യുവതി ചോദ്യംചെയ്തിരുന്നു. എന്നാല്‍ എളുപ്പവഴിയാണെന്നാണ് ഇയാള്‍ മറുപടി പറഞ്ഞത്. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ എടുക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ മറ്റുള്ളവരെ വിളിച്ചു കൂട്ടമാനഭംഗത്തിനിരയാക്കുമെന്നു ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. പോലിസ് വെരിഫിക്കേഷന്‍ ഇല്ലാത്ത ഡ്രൈവറെ നിയമിച്ചതിന് ഓലയോട് ബംഗളൂരു പോലിസ് വിശദീകരണം തേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it