Flash News

യാത്രക്കാരന് നെഞ്ച് വേദന, ദുബയ് എയര്‍ ഇന്ത്യ വിമാനം മുംബയിലിറക്കി

ദുബയ്: യാത്രക്കാരന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബയില്‍ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി മുംബയിലിറക്കി. ദുബയില്‍ നിന്നും ഇന്നലെ രാത്രി 11 മണിക്ക് 164 യാത്രക്കാരുമായി പോയ എ.ഐ.906 വിമാനമാണ് യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായി നിലത്തിറക്കിയത്. യാത്രക്കാരനെ വിദഗ്ദ പരിശോധനക്കായി മുംബയിലറക്കി മറ്റു യാത്രക്കാരുമായി വിമാനം ലക്ഷ്യ സ്ഥാനത്തേക്ക് പറക്കുകയും ചെയ്തു. രാവിലെ 6 മണിക്ക് എത്തേണ്ട എയര്‍ ഇന്ത്യ വിമാനം ഏതാനും മണിക്കൂര്‍ വൈകിയാണ് ചെന്നൈയിലെത്തിയത്. ഒരോ യാത്രക്കാരന്റെയും സുരക്ഷിതത്വമാണ് എയര്‍ ഇന്ത്യക്കുള്ളതെന്നും അതിന്റെ ഭാഗമായിട്ടാണ് അടിയന്തിരമായി വിമാനം മുംബെയിലിറക്കിയതെന്ന് എയര്‍ ഇന്ത്യ യു.എ.ഇ. കണ്‍ട്രി മാനേജര്‍ സാകത്ത് സരണ്‍ പറഞ്ഞു. യാത്രക്കാരന്റെ നിലയില്‍ കുഴപ്പമില്ലെന്നും മറ്റൊരു വിമാനത്തില്‍ ഇദ്ദേഹത്തെ ചെന്നൈയിലെത്തിക്കുമെന്നും എയര്‍ ഇന്ത്യ വക്താവും അറിയിച്ചു.
Next Story

RELATED STORIES

Share it