യാത്രക്കാരന്റെ ബാഗേജ് വൈകിപ്പിച്ചതായി പരാതി

കരിപ്പൂര്‍: അല്‍ഐനില്‍ നിന്നു കരിപ്പൂരിലെത്തിയ യാത്രക്കാരന്റെ ബാഗേജ് എയര്‍ഇന്ത്യാ എക്‌സ്പ്രസ് കൈമാറാതെ വൈകിപ്പിച്ചതായി പരാതി. കഴിഞ്ഞ വെളളിയാഴ്ച രാവിലെ 8.30ന് അല്‍ഐനില്‍ നിന്ന് കരിപ്പൂരിലെത്തിയ വേങ്ങര എആര്‍ നഗര്‍ പാക്കടപ്പുറായ സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്.
ബാഗേജ് കാണാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് കുറച്ചു പേരുടെ ബാഗേജ് എത്തിയിട്ടില്ലെന്ന് അറിയിച്ചത്. എത്തിയാല്‍ വിളിക്കുമെന്നായിരുന്നു കൗണ്ടറില്‍ നിന്ന് ലഭിച്ച മറുപടി. തൊട്ടടുത്ത ദിവസം വിമാന കമ്പനിയുടെ ഓഫിസിലേക്ക് വിളിച്ചപ്പോള്‍ ബാഗേജ് എത്തിയിട്ടുണ്ടെന്നും ഉറപ്പു വരുത്തിയിട്ട് അറിയിക്കാമെന്നും പറഞ്ഞു.
വീണ്ടും ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ അയച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍, സാധനം ലഭിച്ചിട്ടില്ലെന്ന് അറിയിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ലെന്നും രാത്രിയേ ബാഗേജ് കൈമാറാന്‍ സാധിക്കൂ എന്നും അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടോടെ ഓഫിസില്‍ നേരിട്ടുചെന്ന് അന്വേഷിച്ചപ്പോഴാണ് ബാഗേജ് ലഭിച്ചത്.
Next Story

RELATED STORIES

Share it