Flash News

യാത്രക്കാരനെ മര്‍ദ്ദിച്ച ജീവനക്കാരനെതിരെ നടപടി സ്വീകരിക്കണം. കെ.എം.സി.സി

ദുബയ്:  കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് യാത്രക്കാരന്റെ മുഖത്തടിക്കുകയും ഏഴ് മണിക്കൂര്‍ തടഞ്ഞ് വെക്കുകയും ചെയ്ത കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്ന് ദുബയ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരെ ദ്രോഹിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ദുബയില്‍ ജോലി ചെയ്യുന്ന ഐ.ടി. എന്‍ജിനീയറായി ജോലി നോക്കുന്ന ഹക്കീം റുബക്കും നേരിടേണ്ടിവന്ന പീഡനമെന്നും യോഗം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സലാം കന്യാപ്പാടി, പി.ഡി.നൂറുദ്ദീന്‍, ഇ.ബി. അഹമ്മദ്, സലീം, ഐ.പി.എം. അസീസ് കമാലിയ, കരീം മോഗാര്‍, റഹീം, മുനീഫ്, റഹീം, സത്താര്‍, സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it