യഹൂദ് ഒല്‍മെര്‍ട്ടിനെ ജയിലിലടച്ചു

തെല്‍അവീവ്: ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിനെ ജയിലിലടച്ചു. ഇസ്രായേലില്‍ അഴിമതി ആരോപണത്തിന് അഴിക്കുള്ളിലാവുന്ന ആദ്യ ഭരണാധികാരിയാണ് ഒല്‍മെര്‍ട്ട്.
19 മാസത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഇദ്ദേഹത്തെ തെല്‍അവീവിലെ മാശിയാഹു ജയിലിലാണ് അടച്ചിരിക്കുന്നത്. പക്ഷേ, ജയിലില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പുറത്തുവിട്ട വീഡിയോയില്‍ ഒല്‍മെര്‍ട്ട് കുറ്റം നിഷേധിച്ചു. പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇസ്രായേലിലെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കുക എന്ന തന്റെ ഉത്തരവാദിത്തം നിവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജറുസലേമിലെ വിവാദമായ റിയല്‍എസ്‌റ്റേറ്റ് പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്നാണ് ഒല്‍മെര്‍ട്ടിനെതിരായ ആരോപണം. 70കാരനായ ഒല്‍മെര്‍ട്ട് കുറ്റക്കാരനാണെന്ന് കോടതി 2014ല്‍ കണ്ടെത്തിയിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രിയാവുന്നതിനു മുമ്പ് ജറുസലേം മേയറും വ്യാപാരമന്ത്രിയുമായിരിക്കെ അഴിമതി നടത്തിയെന്നാണ് ആരോപണം.
ജയിലില്‍ അദ്ദേഹത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ഇസ്രായേല്‍ ദിനപത്രം ഹാരറ്റ്‌സ് റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it