യസീദികളെ ഐഎസ് വംശഹത്യക്കു വിധേയമാക്കി: യുഎന്‍

ജനീവ: ഇറാഖിലും സിറിയയിലും ന്യൂനപക്ഷ വിഭാഗമായ യസീദികളെ ഐഎസ് വംശഹത്യക്കു വിധേയമാക്കിയതായി യുഎന്‍. യസീദി സ്ത്രീകളെയും കുട്ടികളെയും ഐഎസ് ലൈംഗിക അടിമകളാക്കിയതായും യുഎന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ അന്വേഷണ റിപോര്‍ട്ട് വ്യക്തമാക്കുന്നു. 3200ലധികം സ്ത്രീകളെയും കുട്ടികളെയുമാണ് ഐഎസ് ലൈംഗിക അടിമകളാക്കിയത്. യസീദി കൂട്ടക്കൊല ഇപ്പോഴും തുടരുന്നതായി യുഎന്‍ അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ പൗലോ പിന്‍ഹെറിയോ പറഞ്ഞു. 2014 ആഗസ്തില്‍ ഇറാഖിലെ സിന്‍ജാര്‍ ആക്രമണത്തിനിടെ ഐഎസ് യസീദികളെ കൂട്ടക്കൊല ചെയ്തിരുന്നു. കൂട്ടക്കൊലയിലൂടെയും അടിമകളും ലൈംഗികഅടിമകളുമാക്കിയും യസീദികളെ ഉന്‍മൂലനം ചെയ്യാനുള്ള ശ്രമമാണ് ഐഎസ് നടത്തുന്നതെന്ന് അതിക്രമങ്ങളെ അതിജീവിച്ചവരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. യസീദി സ്ത്രീകളെയും പുരുഷന്‍മാരെയും മാറ്റിപ്പാര്‍പ്പിച്ച് സമുദായത്തിലെ വംശവര്‍ധനവിനെ ഐഎസ് തടയുന്നതായും ലൈംഗിക ശേഷി നശിപ്പിക്കുന്നതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it