Flash News

യമുനാനദീതടത്തിലെ സമ്മേളനം: ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനെതിരെ ദേശീയഹരിത ട്രിബ്യൂണല്‍

യമുനാനദീതടത്തിലെ സമ്മേളനം:  ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനെതിരെ ദേശീയഹരിത ട്രിബ്യൂണല്‍
X
 

yamuna



ന്യൂഡല്‍ഹി : യമുനാനദീതടത്തിലെ ആവാസവ്യവസ്ഥയ്ക്ക് ആഘാതമുണ്ടാക്കി ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ നടത്തുന്ന ലോക സാംസ്‌കാരിക സമ്മേളനം നടത്തുന്നതിനെതിരെ ദേശീയഹരിത ട്രിബ്യൂണല്‍. ഇത്തരമൊരു പരിപാടി നടത്തുന്നതിന് മുന്‍്പ്്് പാരിസ്ഥിതിക ആഘാതപഠനം നടത്തിയിരുന്നോ എന്ന്് ട്രിബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും ചോദിച്ചു.
അതേസമയം , യമുനാനദീതടത്തിലെ ലോക സാംസ്‌കാരിക സമ്മേളനത്തിന് ഒരുതരത്തിലുള്ള അനുമതിയും സമ്മേളന നടത്തിപ്പിന് നല്‍കിയിട്ടില്ലെന്ന് ജല വിഭവ മന്ത്രാലയം ട്രിബ്യൂണലിനെ അറിയിച്ചു.
എന്നാല്‍ യമുനാ തീരത്ത് വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നാണ്് ആര്‍ട്ട് ഓഫ് ലിവിങ് അവകാശപ്പെട്ടത്. സമ്മേളനത്തിന് നല്‍കിയ അനുമതി സംബന്ധിച്ച്്് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും ട്രിബ്യൂണല്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന്  മന്ത്രാലയത്തെ ട്രിബ്യൂണല്‍ ഓര്‍മപ്പെടുത്തി. യമുനാ നദീതീരം സമ്മേളന നടത്തിപ്പിന് അനുവദിച്ചതിനെതിരെ പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധമുയര്‍ത്തിയിരുന്നു.
Next Story

RELATED STORIES

Share it