യമന്‍ സമാധാന ചര്‍ച്ച ഖത്തറില്‍ ആരംഭിച്ചു

ദോഹ: യമനിലെ യുദ്ധവിഭാഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ച ഖത്തറില്‍ ആരംഭിച്ചതായി യുഎന്‍ അറിയിച്ചു. ഇത് രണ്ടാംതവണയാണ് സര്‍ക്കാര്‍ പ്രതിനിധികളും ഹൂഥികളും മുഖാമുഖം ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ മാസം അവസാനം ചര്‍ച്ച സംഘടിപ്പിച്ചെങ്കിലും സര്‍ക്കാര്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് തീരുമാനത്തിലെത്താതെ പോവുകയായിരുന്നു.
വടക്കന്‍ മേഖലയിലെ സുപ്രധാന ആസ്ഥാനങ്ങളിലൊന്ന് ഹൂഥികള്‍ കീഴടക്കുമെന്ന് വ്യക്തമായ അവസ്ഥയിലായിരുന്നു ഇറങ്ങിപ്പോക്ക്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ മോണിറ്ററിങ് സമിതി രൂപീകരിക്കാന്‍ ധാരണയിലെത്തിയതായി യുഎന്‍ പ്രത്യേക വക്താവ് ഇസ്മായില്‍ ഔദ് ശെയ്ഖ് അഹ്മദ് അറിയിച്ചു. സമിതി 72 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. സംഘര്‍ഷം നിലനില്‍ക്കുന്ന തായിസ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കണമെന്ന് ചര്‍ച്ചയില്‍ യുഎന്‍ ആവശ്യപ്പെട്ടു. തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇപ്പോഴും ഹൂഥികളുടെ നിയന്ത്രണത്തിലാണ്.
Next Story

RELATED STORIES

Share it