Flash News

യമന്‍ പ്രസിഡന്റ് സൗദിയില്‍ വീട്ടുതടങ്കലിലെന്ന് റിപോര്‍ട്ട്‌



കെയ്‌റോ: യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയും അദ്ദേഹത്തിന്റെ മക്കള്‍, മന്ത്രിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരും സൗദിയില്‍ വീട്ടുതടങ്കലിലാണെന്ന്്  അസോസിയേറ്റഡ് പ്രസ്. യമന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അസോസിയേറ്റഡ് പ്രസിന്റെ റിപോര്‍ട്ട്. പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്കും യുഎഇക്കും ഇടയിലെ ശത്രുതയാണ് ഈ വിലക്കിനു പിന്നിലെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. യമനില്‍ യുദ്ധം ആരംഭിച്ചതിനു ശേഷം അധികസമയവും ഹാദിയും അദ്ദേഹത്തിന്റെ അനുചരരും റിയാദിലാണുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സൗദിയിലെത്തിയ ഹാദി മടങ്ങാന്‍ അനുവാദം ആവശ്യപ്പെട്ടു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് നിരന്തരം കത്തെഴുതിയിരുന്നു. എന്നാല്‍, അതിനൊന്നും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. കഴിഞ്ഞ ആഗസ്തില്‍ താല്‍ക്കാലിക തലസ്ഥാനമായ ഏതനിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ ഹാദിയെ അവിടെ വച്ചു മടക്കിയയക്കുകയായിരുന്നു എന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. യമനില്‍ ഹാദി സര്‍ക്കാരിനു വേണ്ടി  സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സൈനികനീക്കം നടത്തുന്നതിനിടെയാണ് വാര്‍ത്ത പുറത്തുവന്നത്.
Next Story

RELATED STORIES

Share it