Flash News

യമന്‍ കോളറ ബാധ മനുഷ്യനിര്‍മിത ദുരന്തം: യുഎന്‍



ജനീവ: യമനിലെ കോളറബാധ മനുഷ്യനിര്‍മിത ദുരന്തമെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി ഡെറക് ഒബ്രയേന്‍. രാജ്യത്തെ ആഭ്യന്തരയുദ്ധവും ഇരുവിഭാഗങ്ങളെ പിന്തുണയ്ക്കുന്ന ആഗോള ശക്തികളുമാണ് ഈ ദുരന്തത്തിനു കാരണമെന്ന് ഒബ്രയേന്‍ കുറ്റപ്പെടുത്തി. രാജ്യത്ത് കോളറ ബാധിച്ചവരുടെ എണ്ണം മൂന്നുലക്ഷത്തോടടുക്കുന്നതായാണ് റിപോര്‍ട്ടുകള്‍. 1,205 പേര്‍ കോളറമൂലം മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Next Story

RELATED STORIES

Share it