Flash News

യമനില്‍ വ്യോമാക്രമണത്തില്‍ 11 മരണം

യമനില്‍ വ്യോമാക്രമണത്തില്‍ 11 മരണം
X
സന: യമനിലെ വടക്കന്‍ പ്രൊവിന്‍സില്‍ ഒരു വിവാഹ പാര്‍ട്ടിക്കിടയില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഗഫിറഹിലെ തഹിര്‍ ജില്ലയില്‍ നടന്ന വിവാഹ പാര്‍ട്ടിയെ ലക്ഷ്യം വച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു വ്യോമാക്രമണം നടന്നത്.ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.



കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.യമനിലെ സബദ് ജില്ലയില്‍ സ്‌കൂളിനു നേരെ തിങ്കളാഴ്ച നടന്ന വ്യോമാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it