യമനില്‍ ആശുപത്രിക്കുനേരെ സഖ്യസേനയുടെ വ്യോമാക്രമണം

സന്‍ആ: യമനില്‍ ആശുപത്രിക്കുനേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണം. മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ്(എംഎസ്എഫ്) എന്ന സംഘടന നടത്തുന്ന ആശുപത്രിക്കുനേരെയായിരുന്നു ആക്രമണം. വടക്കന്‍ പ്രവിശ്യയായ സാദയില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റതായി എംഎസ്എഫ് പ്രതിനിധി ഹസ്സന്‍ ബൗസെനൈന്‍ അറിയിച്ചു. ഹൂഥികള്‍ക്കു മേല്‍ക്കൈയുള്ള മേഖലയാണ് സാദ. ഹൂഥി വിമതര്‍ക്കെതിരേ സൗദി സഖ്യസേന നടത്തുന്ന വ്യോമാക്രമണത്തിന്റെ ഭാഗമായാണ് ഇതെന്നും ആക്രമണം ആസൂത്രിതമാണെന്നും ഹസ്സന്‍ ബൗസെനൈന്‍ പറഞ്ഞു. അഫ്ഗാനിസ്താനിലെ കുന്ദുസില്‍ എംഎസ്എഫ് ആശുപത്രിക്കു നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 30ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it