Flash News

യമനിലെ ആക്രമണം; മലയാളി പുരോഹിതനെക്കുറിച്ച് അറിവില്ല

യമനിലെ ആക്രമണം; മലയാളി പുരോഹിതനെക്കുറിച്ച് അറിവില്ല
X
yemen-nun-

[related]

സനാ: യമനിലെ വൃദ്ധസദനത്തില്‍ നാലു ഇന്ത്യന്‍ കന്യാസ്ത്രീകളടക്കം 16 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം കാണാതായ മലയാളി പുരോഹിതനെക്കുറിച്ച് യാതൊരു വിവരവുമില്ല. വൃദ്ധസദനത്തിലെ കോട്ടയം സ്വദേശി ഫാദര്‍ ടോം കുഴുവനേലിനെയാണ് വെടിവയ്പ്പിന് ശേഷം കാണാതായത്. വൃദ്ധസദനത്തില്‍ ആയുധദാരികള്‍ ആക്രമണം നടത്തുമ്പോള്‍ ഒരു ഭാഗത്തു കൂടി സിസിറ്റര്‍ സാലി രക്ഷപ്പെട്ടിരുന്നു. ഇവരെ പിന്നീട് കണ്ടെത്തി. എന്നാല്‍ മറ്റൊരു ഭാഗത്തുകൂടി രക്ഷപ്പെട്ട പുരോഹിതനെയാണ് ഇതുവരെ കണ്ടെത്താനാവാത്തത്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജ് ട്വിറ്ററില്‍ ്അറിയിച്ചു. അതിനിടെ യമനിലെ ഇന്ത്യന്‍ എംബസി അടച്ചതായും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച അഞ്ജാതരായ ആയുധദാരികള്‍ നടത്തിയ ആക്രമണത്തില്‍ അന്തേവാസികളടക്കം 16 പേരാണ് കൊല്ലപ്പെട്ടത്. 1992ല്‍ മദര്‍ തെരേസയാണ് ഈ വൃദസദനം പണികഴിപ്പിച്ചത്. സദനത്തിന്റെ സ്ഥാപക അംഗങ്ങളില്‍ പ്രമുഖനാണ് കാണാതായ പുരോഹിതന്‍.
Next Story

RELATED STORIES

Share it