Flash News

യന്ത്ര മനുഷ്യര്‍ക്ക് മാധ്യമ പ്രവര്‍ത്തര്‍ക്ക് പകരമാകാന്‍ കഴിയില്ല. അസോസിയേറ്റഡ് പ്രസ്സ്

യന്ത്ര മനുഷ്യര്‍ക്ക് മാധ്യമ പ്രവര്‍ത്തര്‍ക്ക് പകരമാകാന്‍ കഴിയില്ല. അസോസിയേറ്റഡ് പ്രസ്സ്
X
ദുബയ്: ഉയര്‍ന്ന സാങ്കേതിക വിദ്യയായ റോബോട്ടുകളെ ഉപയോഗിച്ച് വ്യാജ വാര്‍ത്തകളെ കണ്ടെത്താന്‍ കഴിയുമെങ്കിലും ഒരിക്കലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പകരമായി ജോലിയില്‍ നിയോഗിക്കാന്‍ കഴിയില്ലെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് ന്യൂസ് ഡയറക്ടര്‍ ലിസ ഗിബ്‌സ് പറഞ്ഞു. ദുബയ് മദീനത്ത് ജുമൈറ ഹോട്ടലില്‍ 17 മത് അറബ് മീഡിയ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും(എ.ഐ) മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ലിസ. സോഷ്യല്‍ മീഡിയ ഏറെ സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തില്‍ എ.ഐ. സാങ്കേതിക വിദ്യക്ക് വേഗത്തില്‍ വാര്‍ത്തയുടെ ആധികാരികത പരിശോധിക്കാനും പ്രധാന വാര്‍ത്തകള്‍ തിരഞ്ഞെടുക്കാനും കഴിയുമെന്നും അവര്‍ പറഞ്ഞു. മാധ്യമ സ്ഥാപനങ്ങള്‍ സാങ്കേതിക വിദ്യകളില്‍ കൂടുതല്‍ നിക്ഷേപം ഇറക്കുകയാണങ്കില്‍ ചില കാര്യങ്ങളില്‍ മാത്രം വേഗം കൃത്യ നിര്‍വ്വഹണം നടത്താന്‍ കഴിയും. അപ്പോഴാണ് വായനക്കാര്‍ക്ക് ആവശ്യമുള്ള വാര്‍ത്തകള്‍ ചെയ്യാന്‍ സമയം ഉണ്ടാകുക. കായിക രംഗത്തെ വാര്‍ത്തകളും സ്‌കോറുകളും വെളിപ്പെടുത്താന്‍ സാങ്കേതിക വിദ്യകള്‍ ഏറെ സഹായകമാണ്. മാധ്യമ പ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്രങ്ങള്‍ക്കും ഓണ്‍ലൈനും സോഷ്യല്‍ മീഡിയക്കും ഒരേ സമയം കഴിയുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ വാര്‍ത്തകള്‍ വായനക്കാര്‍ക്ക് നല്‍കാനും കഴിയും. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള അമ്പതോളം പേര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്
Next Story

RELATED STORIES

Share it