malappuram local

യന്ത്രം വില്ലനായി; വോട്ടെടുപ്പ് മുടങ്ങി

മലപ്പുറം: വോട്ടിങ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് പോളിങ് തടസപ്പെട്ട ജില്ലയിലെ 11 ബ്ലോക്കുകളിലെ 105 വാര്‍ഡുകളില്‍ ഇന്ന് റീ പോളിങ് നടത്താന്‍ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്തു. വിവിധ താലൂക്കുകളില്‍ റീപോളിങ് നടക്കുന്ന വാര്‍ഡുകള്‍ ഏറനാട് 10, നിലമ്പൂര്‍ 32, പെരിന്തല്‍മണ്ണ 16, കൊണ്ടോട്ടി 10, തിരൂര്‍ ഏഴ്, പൊന്നാനി 30.
ഇവിടങ്ങളിലെ വോട്ടിങ് യന്ത്രങ്ങളുടെ സജീകരണം അതത് താലൂക്കുകളില്‍ രാത്രിയോടെ പൂര്‍ത്തിയാക്കും. തഹസില്‍ദാര്‍മാര്‍ക്ക് ഇതിന്റെ ഏകോപന ചുമതല നല്‍കി. കലക്ടറേറ്റില്‍ നടന്ന അടിയന്തര യോഗത്തില്‍ തഹസില്‍ദാര്‍മാര്‍, ബ്ലോക്ക് റിട്ടേണിങ് ഓഫിസര്‍മാര്‍ പങ്കെടുത്തു.
റീ പോളിങ് നടക്കുന്ന ബൂത്തുകള്‍
മലപ്പുറം: വഴിക്കടവ്, പോത്തുകല്‍, ചുങ്കത്തറ, ചെറുകാവ്, പുളിക്കല്‍, ചേലേമ്പ്ര, വണ്ടൂര്‍, പോരൂര്‍, മമ്പാട്, തൃക്കലങ്ങോട്, പാണ്ടിക്കാട്,തുവ്വൂര്‍, കരുവാരക്കുണ്ട്, ചീക്കോട്, ആനക്കയം, ആലിപ്പറമ്പ്, മേലാറ്റൂര്‍, താഴേക്കോട്, അങ്ങാടിപ്പുറം, നിറമരുതൂര്‍,പുറത്തൂര്‍, വെട്ടം, തവനൂര്‍, വട്ടംകുളം, ആലങ്കോട്, മാറഞ്ചേരി, വെളിയങ്കോട് എന്നീ പഞ്ചായത്തുകളിലാണ് റീപോളിങ് നടക്കുന്നത്.
വഴിക്കടവിലെ കമ്പളക്കല്ല്- ഒന്ന്, രണ്ട്, നരോക്കാവ്-ഒന്ന്, രണ്ട്, പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി, മുതുകുളും, തമ്പുരാട്ടിക്കല്ല്, മുറംതൂക്കി, ചുങ്കത്തറപഞ്ചായത്തിലെ കോട്ടേപ്പാടം, ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവ്, പുളിക്കല്‍ പഞ്ചായത്തിലെ മങ്ങാട്ടുമുറി, പരപ്പാറ, ആല്‍പ്പറമ്പ്, പൗരബസാര്‍, ആന്തിയൂര്‍കുന്ന്, മായക്കര, ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിപ്പറമ്പ്, കുറ്റീരിയില്‍, വണ്ടൂര്‍ പഞ്ചായത്തിലെ ചെട്ടിയാറമ്മല്‍, പഴയ വാണിയമ്പലം, വെള്ളാമ്പ്രം, കരിമ്പന്‍തൊടി, കോലേംപാടം, വാണിയമ്പലം, കാപ്പില്‍, പൊട്ടിപ്പാറ, കാരാട്, വരമ്പന്‍കല്ല്, കരിമ്പന്‍തൊടി എന്നിവിടങ്ങളിലും പോരൂര്‍ പഞ്ചായത്തിലെ പുളിയക്കോട്, ഒന്ന്, രണ്ട്, കോട്ടക്കുന്ന്, പോരൂര്‍, പൂത്രോക്കാവ്, ഒന്ന്, രണ്ട്, മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം, തൃക്കലങ്ങോട് പഞ്ചായത്തിലെ പാതിരിക്കോട്, മൈലൂത്ത്, കൂമംകുളം, പാണ്ടിക്കാട് പഞ്ചായത്തിലെ മണ്ഡകക്കുന്ന്, കൊടശ്ശേരി വടക്കേത്തല, കിഴക്കേ പാണ്ടിക്കാട്, കക്കുളം, ഒന്ന്, രണ്ട്, പയ്യപ്പറമ്പ്, തുവ്വൂര്‍ പഞ്ചായത്തിലെ അരീക്കുഴി, പാലക്കല്‍ പഞ്ചായത്തിലെ പാലക്കല്‍വെട്ട, ആമപ്പൊയില്‍, നീലാഞ്ചേരി, കരുവാരക്കുണ്ട് പഞ്ചായത്തിലെ പാന്ത്ര, ചീക്കോട് പഞ്ചായത്തിലെ ചീക്കോട് വെസ്റ്റ്, ആനക്കയം പഞ്ചായത്തിലെ കുന്നുംപുറം, ആലിപ്പറമ്പ് പഞ്ചായത്തിലെ തെക്കേപുറം, തൂത, പാറല്‍, ഒന്ന്, രണ്ട്, മേലാറ്റൂര്‍ പഞ്ചായത്തിലെ മനഴി, അയിലക്കര, ഒന്ന്, രണ്ട്, താഴെക്കോട് പഞ്ചായത്തിലെ ഓങ്ങോട്, നെല്ലിപ്പറമ്പ്, അങ്ങാടിപ്പുറം പഞ്ചായത്തിലെ തിരൂര്‍ക്കാട് ടൗണ്‍, വലമ്പൂര്‍, ചാത്തനല്ലൂര്‍, ഏറാന്തോട്, തിരൂര്‍ക്കാട് പാറ, കോട്ടപ്പറമ്പ്, നിറമരുതൂര്‍ പഞ്ചായത്തിലെ പത്തമ്പാട്, പുറത്തൂര്‍ പഞ്ചായത്തിലെ പാണ്ടാഴി, മുട്ടന്നൂര്‍, വെട്ടം പഞ്ചായത്തിലെ കോട്ടേക്കാട്, ഒന്ന്, രണ്ട്, ഈസ്റ്റ് അരിക്കാഞ്ചിറ, വെട്ടം ചീര്‍പ്പ്, തവനൂര്‍ പഞ്ചായത്തിലെ തൃക്കണാപുരം ഈസ്റ്റ് ഒന്ന്, രണ്ട്, വട്ടംകുളം പഞ്ചായത്തിലെ കാന്തള്ളൂര്‍, കുറ്റിപ്പാല, മേല്‍മുറി ഒന്ന്, രണ്ട്, എടപ്പാള്‍ ചുങ്കം, ആലങ്കോട് പഞ്ചായത്തിലെ കക്കിടിപ്പുറം, തച്ചുപറമ്പ്, കോക്കൂര്‍, കോക്കൂര്‍ വെസ്റ്റ്, പാവിട്ടപുറം, ഒതളൂര്‍, കിഴിക്കര, ചങ്ങരംകുളം ഈസ്റ്റ്, പെരുമുക്ക്, മാറഞ്ചേരി പഞ്ചായത്തിലെ അധികാരിപ്പടി, തുറുവാണം, പുറങ്ങ്, പടിഞ്ഞാറുംമുറി, വെളിയങ്കോട് പഞ്ചായത്തിലെ ഉമര്‍ഖാസി, വെളിയങ്കോട് ഈസ്റ്റ്, പഴഞ്ഞി, വെളിമുക്ക്, എരമംഗലം, കോതമുക്ക്, മാട്ടൂമ്മല്‍ എന്നീ ബൂത്തുകളിലാണ് ഇന്ന് റീപോളിങ് നടക്കുക.
നിരവധി പോളിങ്ബൂത്തുകളില്‍ യന്ത്രത്തകരാറുണ്ടായെങ്കിലും പരിഹരിക്കാനായതും വോട്ട് ചെയ്യാനുള്ള സമയം നീട്ടി നല്‍കിയതിനാലും റീപോളിങ് നടത്തുന്നില്ല. കര്‍ശന സുരക്ഷയിലായിരിക്കും പോളിങ് നടക്കുക. 11 ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട ഏറനാട് 10, നിലമ്പൂര്‍ 32, പെരിന്തല്‍മണ്ണ 16, കൊണ്ടോട്ടി 10, തിരൂര്‍ ഏഴ്, പൊന്നാനി 30. ഇവിടങ്ങളിലെ വോട്ടിങ് യന്ത്രങ്ങളുടെ സജീകരണം അതത് താലൂക്കുകളില്‍ രാത്രിയോടെ പൂര്‍ത്തിയായി.
തഹസില്‍ദാര്‍മാര്‍ക്ക് ഇതിന്റെ ഏകോപന ചുമതല നല്‍കിയിട്ടുണ്ട്. കലക്ടറേറ്റില്‍ നടന്ന അടിയന്തര യോഗത്തില്‍ തഹസില്‍ദാര്‍മാര്‍, ബ്ലോക്ക് റിട്ടേണിങ് ഓഫിസര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it