യന്ത്രം കീഴ്‌മേല്‍ മറിഞ്ഞു; മേയര്‍ വെള്ളത്തിലായി

പനാജി: പുഴയില്‍നിന്നു പായലുകളും മാലിന്യങ്ങളും നീക്കുന്ന യന്ത്രത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാനെത്തിയ മേയറും സംഘവും മലിനജലത്തില്‍ വീണു. ഗോവ നഗരസഭാ മേയര്‍ സുരേന്ദ്ര ഫര്‍ടാഡൊവാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തകര്‍ക്കു വിശദീകരിക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിനിടയില്‍ അഴുക്കുവെള്ളത്തില്‍ വീണത്. തലസ്ഥാന നഗരത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന സെന്റ് ഇനെസ്‌ക്രീക്ക് എന്ന പുഴയിലെ പായലുകളും മാലിന്യങ്ങളും വൃത്തിയാക്കുന്നതിനാണ് യന്ത്രം കൊണ്ടുവന്നത്. രണ്ടുപേര്‍ക്ക് മാത്രം കയറാവുന്ന യന്ത്രത്തിനു മുകളില്‍ മേയറും അഞ്ച് ഉദ്യോഗസ്ഥരും ഒരു പത്രപ്രവര്‍ത്തകനും കയറി. യന്ത്രം പുഴയിലേക്കിറങ്ങി പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും കീഴ്‌മേല്‍ മറിയുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Next Story

RELATED STORIES

Share it