malappuram local

യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്ന് എസ്ഡിപിഐ

പൊന്നാനി: ആര്‍എസ്എസ് കാര്യവാഹക് സിജിത്തിന്റെ ആക്രമിച്ച സംഭവത്തിലെ യഥാര്‍ത്ഥ പ്രതിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. അക്രമം വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് ആര്‍എസ്എസ്. നടത്തുന്നതെന്നും എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പൊന്നാനിയില്‍ ആര്‍എസ്എസും, എസ്ഡിപിഐയും തമ്മില്‍ യാതൊരു സംഘര്‍ഷവും ഇതുവരെ നടന്നിട്ടില്ല. സിജിത്തിന് നേരെ നിരവധി തവണ സിപിഎം പ്രവര്‍ത്തകരാണ് അക്രമമഴിച്ചുവിട്ടത്. സിപിഎമ്മുമായുള്ള സംഘര്‍ഷത്തില്‍ ആര്‍എസ്എസ് മനപ്പൂര്‍വം എസ്ഡിപിഐയെ വലിച്ചിഴക്കുകയാണ്. ഇതിനു പിന്നില്‍ പോലീസിന്റെ ഒത്താശയുമുണ്ട്. സിജിത്തിനെ അക്രമിച്ചത് ഏത് എസ്ഡിപിഐ പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകനായ ഫക്രുദ്ദീനെ കൊല്ലന്‍ പടിയില്‍ ആര്‍എസ്എസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പുതുപൊന്നാനി മേഖലയില്‍ സിപിഎം വിട്ട് എസ്ഡിപിഐയില്‍ ചേര്‍ന്നവരെ അക്രമിക്കുകയാണെന്നും പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊന്നാനി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍, സക്കീര്‍ ,സുബൈര്‍, റംഷീദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it