kasaragod local

യക്ഷഗാന കലയെ പരിപോഷിപ്പിക്കുന്നതിന് സ്ഥാപിച്ച അക്കാദമി കെട്ടിടം നാശത്തിന്റെ വക്കില്‍

ബദിയടുക്ക: തുളു നാടിന്റെ തനത് കലയായ യക്ഷഗാനത്തിന് പ്രധാന്യം നല്‍കി രൂപീകരിച്ച യക്ഷഗാന കലാ അക്കദമി അധികൃതരുടെ അനാസ്ഥ മൂലം അവഗണനയില്‍. അക്കാദമി കെട്ടിടം നാശത്തിന്റെ വക്കിലേക്ക്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണ കാലത്ത് മഞ്ചേശ്വരം എംഎല്‍ എ ആയിരുന്ന സിഎച്ച് കുഞ്ഞമ്പുവിന്റെ പ്രത്യേക താ ല്‍പര്യ പ്രകാരം കുമ്പള കേന്ദ്രീകരിച്ച് യക്ഷഗാന തനിമ നില നിര്‍ത്തുന്നതിനും പരിപോഷിക്കുന്നതിനുമായാണ് അക്കാദമിക്ക് രൂപം നല്‍കിയത്.
കുമ്പള പഞ്ചായത്തിലെ എടനാട് വില്ലേജില്‍ മുജങ്കാവ് പാര്‍ഥ സാരഥി ക്ഷേത്രത്തിന് സമീപം 15സെന്റ് സ്ഥലം വാങ്ങുകയും അവിടെ കെട്ടിടം നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ ഖജനവില്‍ നിന്നും 20ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തുടക്കത്തില്‍ തന്നെ അശാസ്ത്രീയമായ രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനമെന്ന ആരോപണമുണ്ടായിരുന്നു.
മേല്‍ കൂരയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തറയില്‍ ടൈല്‍സ് പാകിയത് ഏറെ വിവാദമായിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് തീര്‍ന്നതോടെ പ്രവൃത്തി പാതി വഴിയില്‍ ഉപേക്ഷിച്ചു. തറയില്‍ പാകിയ ടൈല്‍സ് മദ്യപന്‍മാര്‍ അടിച്ച് തകര്‍ക്കുകയും ചിലത് കടത്തികൊണ്ട് പോവുകയും ചെയ്തു. അതിനിടെ മാറി വന്ന യു ഡി എഫ്‌സര്‍ക്കാറാകട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച മട്ടിലായിരുന്നു. നിലവില്‍ കെട്ടിടത്തിന്റെ മേല്‍കൂരയുടെ ഇരുമ്പ് കമ്പികളും ഗ്രില്‍സുകളും തുരുമ്പിച്ച് കാടു മൂടി നാശത്തിന്റെ വക്കിലാണ്. യക്ഷഗാന കുലപതിയായിരുന്ന പാര്‍ത്ഥി സുബ്ബന്റെ ഓര്‍മയ്ക്കായുള്ള യക്ഷഗാന കലാ അക്കദമി കെട്ടിടത്തെ നാശത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ സര്‍ക്കാരുംജന പ്രതിനിധികളും തയ്യാറാവണമെന്നൊണ് കലാകരന്‍മാരുടെ ആവശ്യം.
Next Story

RELATED STORIES

Share it