Flash News

മൗസിലില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നത് വര്‍ധിക്കുന്നു : യുഎന്‍



ബഗ്ദാദ്: ഇറാഖിലെ മൗസിലില്‍ കൊല്ലപ്പെടുന്ന സിവിലിയന്‍മാരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍. ഇറാഖ് സേനയും ഐഎസുമായി ഏറ്റുമുട്ടല്‍ തുടരുന്ന നഗരത്തില്‍ കൊല്ലപ്പെടുന്ന സിവിലിയന്‍മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി യുഎന്‍ മനുഷ്യാവകാശ വിഭാഗം അറിയിച്ചു. മെയ് 31ന് മൗസിലിലുണ്ടായ വ്യോമാക്രമണത്തില്‍ 80ഓളം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും യുഎന്‍ അറിയിച്ചു.കഴിഞ്ഞമാസം 26 മുതല്‍ പശ്ചിമ മൗസിലില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കവേ 231 സിവിലിയന്‍മാര്‍ ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഇതില്‍ 204പേര്‍ കഴിഞ്ഞ ആഴ്ചയില്‍ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലായാണ് കൊല്ലപ്പെട്ടതെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഐഎസ് നിയന്ത്രണത്തിലുള്ള മൗസില്‍ നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഈ വര്‍ഷം ജനുവരിയില്‍ ഇറാഖ് സേന തിരിച്ചുപിടിച്ചിരുന്നു. പടിഞ്ഞാറന്‍ മൗസിലില്‍ അവശേഷിക്കുന്ന ഐഎസ് കേന്ദ്രങ്ങള്‍ തിരിച്ചുപിടിക്കാനായുള്ള ഇറാഖ് സൈനിക നീക്കങ്ങള്‍ തുടരുകയാണ്. രണ്ടു ലക്ഷത്തോളം സിവിലിയന്‍മാരാണു സംഘര്‍ഷമേഖലയില്‍ അകപ്പെട്ടിരിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍.
Next Story

RELATED STORIES

Share it