Flash News

മൗസിലില്‍ പോരാട്ടം കനക്കുന്നു : രണ്ടുലക്ഷം പേര്‍ പലായനം ചെയ്യാന്‍ സാധ്യത- യുഎന്‍



ബഗ്ദാദ്: ഇറാഖി സേനയും ഐഎസും തമ്മില്‍ ശക്തമായ പോരാട്ടം തുടരുന്ന മൗസിലില്‍ നിന്നും രണ്ടുലക്ഷത്തോളം സിവിലിയന്‍മാര്‍കൂടി പലായനം ചെയ്യാന്‍ സാധ്യതയെന്ന്്് ഐക്യരാഷ്ട്രസഭ.മൗസിലില്‍ നടന്നുവരുന്ന സൈനിക നടപടി പഴയ നഗരത്തോട് അടുത്തിരിക്കുന്നു. പ്രദേശത്തു കുടുങ്ങിക്കിടക്കുന്ന ജനങ്ങള്‍ നഗരം വിടാന്‍ ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നതെന്ന്്് ഇറാഖിലെ യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ മേധാവി ലെയ്‌സ് ഗ്രന്റേ അറിയിച്ചു. നിരവധി പേര്‍ പ്രതിദിനം പ്രദേശത്ത് നിന്നും പലായനം ചെയ്യുന്നുണ്ട്്. ഇതിലുമധികം പേര്‍ പ്രദേശത്ത് സഹായം പ്രതീക്ഷിച്ചു കഴിയുന്നതായും അദ്ദേഹം പറഞ്ഞു. ഇറാഖില്‍ ഐഎസ് സ്വാധീനം ശക്തമായി നിലനില്‍ക്കുന്ന അവസാന പ്രദേശമാണ് മൗസില്‍. അമേരിക്കന്‍ പിന്തുണയില്‍ ഇറാഖിസേന ഈ മാസം ആദ്യത്തോടെ പ്രദേശത്ത് ഐഎസ് വിരുദ്ധ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. വിശുദ്ധ മാസമായ റമദാനു മുമ്പ് മേഖലയില്‍ നിന്നും സായുധസംഘത്തെ തുടച്ചുനീക്കണമെന്ന ലക്ഷ്യത്തോടെയാണ് സൈനിക നടപടി മുന്നേറുന്നത്. നഗരത്തിന്റെ 12 ചതുരശ്ര കിലോമീറ്റര്‍ പ്രദേശംകൂടി മാത്രമാണ് ഇനി സായുധ സംഘത്തിന്റെ നിയന്ത്രണത്തിലുള്ളതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. അതേസയം, മൗസില്‍ പഴയ നഗരത്തില്‍ ചെറുത്തുനില്‍പ്പിനായി എന്തുകടുത്ത നിലപാടും ഐഎസ് സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍. മൗസില്‍ നഗരത്തിന്റെ കിഴക്കന്‍ മേഖല ഇറാഖി സൈന്യം പൂര്‍ണമായും തിരിച്ചുപിടിച്ചിരുന്നു.
Next Story

RELATED STORIES

Share it