Flash News

മൗസിലില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു



ബഗ്ദാദ്: മൗസിലില്‍നിന്നു പലായനം ചെയ്യുന്നതിനിടെ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. സന്‍ജിലി ജില്ലയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ തെരുവില്‍ ചിതറിക്കിടക്കുന്നതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇവര്‍ കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് വ്യക്തമല്ല. രക്ഷപ്പെടാന്‍ ശ്രമിച്ച സിവിലിയന്‍മാര്‍ക്കുനേരെ ഐഎസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ട്. മൗസില്‍ തിരിച്ചുപിടിക്കാന്‍ ഒക്ടോബറിലാണ് യുഎസ് പിന്തുണയോടെ ഇറാഖി സൈന്യം ആക്രമണം തുടങ്ങിയത്.  അതേസമയം, ഐഎസിനെതിരായ പോരാട്ടത്തില്‍ മൗസിലില്‍ സൈന്യം രാസായുധപ്രയോഗം നടത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മൗസില്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ സൈന്യം വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്നാണ് ആരോപണം. അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നതിനു ശേഷമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാവുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ഇക്കാര്യം പൊതു ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സൈന്യം നടത്തിയ ആക്രമണത്തിന്റെ വീഡിയോ കുര്‍ദ് ചാനല്‍ പുറത്തുവിട്ടിരുന്നു. ദൃശ്യം പുറത്തുവിട്ട ചാനലിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് സൈന്യം ഭീഷണിപ്പെടുത്തുകയും ചെയ്തു. വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്നാണ് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാവുന്നതെന്ന്് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാര്‍ക്ക് ഹിസ്‌നെ പറഞ്ഞു.
Next Story

RELATED STORIES

Share it