Flash News

മൗസിലില്‍ ഒരാഴ്ചയ്ക്കിടെ 140ലധികം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു ; ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളും



ബഗ്ദാദ്: ഇറാഖില്‍ സൈന്യവും ഐഎസുമായി സംഘര്‍ഷം തുടരുന്ന പടിഞ്ഞാറന്‍ മൗസിലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 140ലധികം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. മൗസിലില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കവെയാണ് നഗരവാസികള്‍ കൊല്ലപ്പെട്ടതെന്ന് ഇറാഖ് സൈന്യവുമായി ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. ഇറാഖിലെ അവസാന ഐഎസ് ശക്തികേന്ദ്രമായ മൗസില്‍ തിരിച്ചുപിടിക്കുന്നതിനായി ആറുമാസം മുമ്പാണ് ഇറാഖ് സൈനിക നടപടി ആരംഭിച്ചത്. യുഎസ് സഖ്യസേനയുടെ പിന്തുണയും ഇറാഖ് സേനയ്ക്കുണ്ട്. നഗരത്തിന്റെ കിഴക്കന്‍ മേഖല പൂര്‍ണമായും തിരിച്ചുപിടിക്കാന്‍ സൈന്യത്തിനു സാധിച്ചിരുന്നു. സംഘര്‍ഷം തുടരുന്ന പടിഞ്ഞാറന്‍ മൗസിലില്‍ രണ്ട് ലക്ഷത്തോളം സിവിലിയന്‍മാര്‍ ഇപ്പോഴും അകപ്പെട്ടിരിക്കുന്നതായാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞവാരം പടിഞ്ഞാറന്‍ മൗസിലിലെ അവശേഷിക്കുന്ന ഐഎസ് ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാഖ്‌സേന  സൈനിക നീക്കം ആരംഭിച്ചിരുന്നു. എന്നാല്‍, ഈ നീക്കത്തില്‍ ഇറാഖ് സേനയ്ക്കു വേണ്ടത്ര മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് റിപോര്‍ട്ട്. 140 സിവിലിയന്‍മാരില്‍ 70പേര്‍ കൊല്ലപ്പെട്ടത് ചൊവ്വാഴ്ചയുണ്ടായ വ്യോമാക്രമണത്തിലാണെന്നും ഇറാഖ് സേനയാണോ യുഎസ് സഖ്യസേനയാണോ വ്യോമാക്രമണം നടത്തിയതെന്ന് വ്യക്തമല്ലെന്നും മധ്യേഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it