Flash News

മൗലാന മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ അറസ്റ്റുചെയ്തു

മൗലാന മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ അറസ്റ്റുചെയ്തു
X
maulana-masood-azharഇസ്‌ലാമാബാദ് : പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന്് ഇന്ത്യ കരുതുന്ന ജെയ്ഷ് എ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ അറസ്റ്റുചെയ്തതായി റിപോര്‍ട്ട് . അസ്ഹറിനെയും നാല് സഹായികളെയും കസ്റ്റഡിയിലെടുത്തുവെന്നാണ് പാകിസ്താനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട്് ചെയ്തത്്്. ജെയ്ഷ് എ മുഹമ്മദുമായി ബന്ധമുള്ള ഏതാനുംപേരെ കസ്റ്റഡിയിലെടുത്തതായി നേരത്തേ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയിച്ചിരുന്നു. സംഘടനയുടെ ഓഫീസുകള്‍ കണ്ടെത്തി പൂട്ടിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. ഖാണ്ഡഹാര്‍ വിമാനറാഞ്ചലിനെത്തുടര്‍ന്ന് ഇന്ത്യ തടവില്‍ നിന്നും വിട്ടയച്ചയാളാണ് മസൂദ് അസ്ഹര്‍..
Next Story

RELATED STORIES

Share it