Flash News

മൗലാന നുഅ്മാനിയുടെ പേരിലുള്ള കേസ് പിന്‍വലിക്കണം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വക്താവ് മൗലാന ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നുഅ്മാനിയുടെ പേരിലെടുത്ത കേസ് പിന്‍വലിക്കണമെന്നും മുസ്‌ലിം നേതാക്കന്‍മാരെ ഇകഴ്ത്താനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍.
കള്ളക്കേസ് ചുമത്തിയത് ശത്രുക്കളുടെ കുതന്ത്രമാണെന്ന്് ഇമാംസ് കൗണ്‍സില്‍ ദേശീയ സെക്ര—ട്ടേറിയറ്റ് വ്യക്തമാക്കി.  രാജ്യത്തിന്റെ ശത്രുക്കളുടെ കൂടെ ചേര്‍ന്ന് അവരുടെ ചട്ടുകങ്ങളായി കള്ളക്കേസ് നല്‍കിയ മുഹമ്മദ് വജാഹതും വസീം രിസ്‌വിയും രാജ്യത്തിന്റെ നിയമ വ്യവസ്തയേയും ഭരണഘടനയേയും ദ്രോഹിക്കുകയാണെന്ന്് കൗണ്‍സില്‍ ദേശീയ പ്രസിഡണ്ട് മൗലാന മുഹമ്മദ് അഹ്മദ് നദ്‌വി പറഞ്ഞു.
ആര്‍എസ് എസും അനുബന്ധ സംഘടനകളുമാണ് ഇസ്രായേലുമായും മറ്റും ചേര്‍ന്ന് രാജ്യത്തെ സൗഹാര്‍ദം തകര്‍ക്കുന്നതിന് വേണ്ടി നടത്തുന്ന തന്ത്രങ്ങളാണിത്. എന്നാല്‍, രാജ്യ നന്മക്കെതിരായി രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ദേശദ്രോഹികളുടെ തന്ത്രങ്ങളെ തുറന്ന് കാണിക്കുകയാണ് മൗലാന ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നുഅമാനി  ചെയ്തതെന്നും ഇത് ഏതൊരു രാജ്യസ്‌നേഹികളുടെയും ദൗത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ മുസ്‌ലിംകളുടെ ശത്രുക്കളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശിയാ വഖ്ഫ് ബോര്‍ഡ് തലവന്‍ വസീം റിസ്‌വിയും മുസ്‌ലിം രാഷ്ട്രീയ മഞ്ച്് നേതാവ് മുഹമ്മദ് വജാഹതും ആര്‍എസ്എസിന്റെ ചട്ടുകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
രവിശങ്കറും, സാധ്വി പ്രാചിയും, പ്രവീണ്‍ തൊഗാഡിയയും ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെ നെഞ്ചില്‍ തറയ്ക്കുന്ന പ്രസ്താവനകളുമായി വന്നപ്പോഴും ഇവര്‍ ഒരക്ഷരം പറഞ്ഞിട്ടില്ല.
ഇത്തരം ദേശദ്രോഹികളുടെ പരാതിയില്‍ കേസെടുക്കുന്നത് ലജ്ജാവഹമാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ ആധികാരിക സഭയായ അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് നേതാവിനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിം നേതാക്കളെയുമാണ് ഉന്നം വയ്ക്കുന്നതെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു അതുകൊണ്ടു തന്നെ ഇതിനെതിരേ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് രാജ്യസ്‌നേഹികളുടെ ബാധ്യതയാണെന്നും ഇമാംസ് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
യോഗത്തില്‍ കരമന അഷ്‌റഫ് ബാഖവി, ഖാലിദ് റശാദി, ഫൈസല്‍ മൗലവി, മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസിമി, ഉസ്മാന്‍ ബേഗ് ഷാദി, അബ്ദുല്‍ ഗഫൂര്‍ മമ്പഈ പങ്കെടുത്തു.
Next Story

RELATED STORIES

Share it