Second edit

മൗലാനാ ആസാദ്

മൗലാനാ അബുല്‍ കലാം ആസാദിനെ ഒരിക്കല്‍ക്കൂടി മറവിയില്‍ നിന്ന് വീണ്ടെടുക്കേണ്ട സമയമാണിത്. അദ്ദേഹം ജനിച്ചിട്ട് 130 വര്‍ഷവും മരണമടഞ്ഞിട്ട് 60 വര്‍ഷവും തികയുന്ന സന്ദര്‍ഭം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയെന്നതു മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രസക്തി. സ്വാതന്ത്ര്യസമരത്തില്‍ ജനതയ്ക്ക് ധീരമായി നേതൃത്വം നല്‍കിയ നേതാവ്. സമുന്നതനായ ഇസ്‌ലാമിക പണ്ഡിതന്‍.
അദ്ദേഹത്തിന്റെ ഖുര്‍ആനിക വ്യാഖ്യാനങ്ങള്‍ സാമ്പ്രദായികരീതിയില്‍ നിന്ന് വേറിട്ടതായിരുന്നു. ദേശസ്‌നേഹവും സ്വന്തം മതത്തോടുള്ള കൂറും ഒന്നിച്ചുകൊണ്ടുപോവുന്നതിന് ആസാദിന് ഒരു പ്രയാസവുമുണ്ടായില്ല. ഉജ്ജ്വലമായ ഉര്‍ദുവില്‍ മൗലാനാ ആസാദ് മനോഹരമായി പ്രസംഗിച്ചു. അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ അല്‍ഹിലാല്‍ സ്വാതന്ത്ര്യസമരത്തിന് ആവേശം പകര്‍ന്ന പത്രമായിരുന്നു. അതുകൊണ്ടു തന്നെ ബ്രിട്ടിഷ് സര്‍ക്കാര്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നതും സത്യമാണ്.
വിഭജനത്തിന് എന്നും എതിരായിരുന്നു ആസാദ്. വിഭജനത്തിലേക്ക് വഴിതെളിച്ച വര്‍ഗീയശക്തികളെ 'ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു' എന്ന ആത്മകഥാപരമായ കൃതിയില്‍ അദ്ദേഹം തുറന്നുകാട്ടിയിട്ടുണ്ട്. മുസ്‌ലിം സമൂഹവും അവരുടെ രാജ്യസ്‌നേഹവും വെല്ലുവിളിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് മൗലാനാ അബുല്‍ കലാം ആസാദിനെ പോലുള്ള മഹാന്മാരായ നേതാക്കളുടെ പൈതൃകം ഓര്‍മിക്കപ്പെടേണ്ടിയിരിക്കുന്നു.
Next Story

RELATED STORIES

Share it