Flash News

മ്യാന്‍മാര്‍ തിരഞ്ഞെടുപ്പ്; സൂചിയുടെ പാര്‍ട്ടി അധികാരത്തിലേക്ക്

യംഗൂണ്‍: മ്യാന്‍മര്‍ പൊതുതിരഞ്ഞെടുപ്പില്‍ 80 ശതമാനം ഫലം പുറത്തുവന്നപ്പോള്‍ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍എല്‍ഡി) വ്യക്തമായ ഭൂരിപക്ഷവുമായി അധികാരത്തിലേക്ക്.
ഫലം പ്രഖ്യാപിച്ച ഭൂരിഭാഗം സീറ്റുകളും എന്‍എല്‍ഡി തൂത്തുവാരി. ഭരണകക്ഷിയായ യൂനിയന്‍ സോളിഡാരിറ്റി ഡെവലപ്‌മെന്റ് പാര്‍ട്ടി (യുഎസ്ഡിപി)ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടത്.

25 വര്‍ഷത്തോളം പട്ടാള ഭരണത്തിനെതിരേ പോരാടിയ ഓങ്‌സാന്‍ സൂച്ചിയുടെ നാഷനല്‍ ലീഗ് ഓഫ് ഡെമോക്രസിയും മുന്‍ പട്ടാള ഭരണകൂടത്തില്‍ അംഗങ്ങളായിരുന്ന സൈനിക ഓഫിസര്‍മാര്‍ നിയന്ത്രിക്കുന്ന ഭരണകക്ഷിയായ യൂനിയന്‍ സോളിഡാരിറ്റി ഡെവലപ്‌മെന്റ് പാര്‍ട്ടിയും തമ്മിലാണ് പ്രധാന മല്‍സരം. മൂന്നു കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എന്നാല്‍, 13 ലക്ഷം വരുന്ന റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.
Next Story

RELATED STORIES

Share it