മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ കലണ്ടറിന് നിരോധനം

യംഗൂണ്‍: മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ കലണ്ടറിനു നിരോധനം ഏര്‍പ്പെടുത്തിയതായി റിപോര്‍ട്ട്. കലണ്ടറില്‍ മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തെ സൂചിപ്പിക്കുന്ന റോഹിന്‍ഗ്യ എന്ന പേര് അച്ചടിച്ചതിന്റെ പേരില്‍ പ്രസാധകരടക്കം അഞ്ചുപേരെ ഭരണകൂടം ജയിലിലടച്ചു. പ്രിന്റിങ് ആന്റ് പബ്ലിഷിങ് ആക്ട് പ്രകാരം ക്രിമിനല്‍ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും മ്യാന്‍മര്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. നവംബര്‍ 23ന് പബ്ലിഷിങ് കമ്പനിയില്‍ റെയ്ഡ് നടത്തിയ പോലിസ് സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു.
ഇവര്‍ക്കെതിരേ 800 ഡോളര്‍ പിഴയും ചുമത്തി. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടേതായ അസ്തിത്വമുണ്ട് എന്ന പ്രധാനമന്ത്രി യു നുവിന്റെ പരാമര്‍ശം കലണ്ടറില്‍ രേഖപ്പെടുത്തിയിരുന്നു. ഒരു ലക്ഷത്തോളം വരുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് മ്യാന്‍മര്‍ പൗരത്വം നിഷേധിക്കുകയാണ്. ഇവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്നാണ് സര്‍ക്കാര്‍ വാദം. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കത്തിന്റെ മറ്റൊരു ഉദാഹരണമായിരിക്കുകയാണ് പുതിയ നീക്കം.
Next Story

RELATED STORIES

Share it