Flash News

മ്യാന്‍മറില്‍ നിന്നു കൂടുതല്‍ റോഹിന്‍ഗ്യരെ ഒഴിപ്പിക്കുന്നു



കോക്‌സ് ബസാര്‍: റാഖൈനില്‍ അവശേഷിക്കുന്ന മുസ്‌ലിംകളെക്കൂടി പുറത്താക്കാനായി മ്യാന്‍മര്‍ സൈന്യം ഗ്രാമങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കാന്‍ തുടങ്ങിയതായി ബംഗ്ലാദേശിലേക്കു പുതുതായി എത്തിയ അഭയാര്‍ഥികള്‍. കുടിയൊഴിപ്പിക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം ദുര്‍ഘടമായ സാഹചര്യങ്ങള്‍ തരണം ചെയ്താണു ബംഗ്ലാദേശിലെത്തുന്നത്. 10000ത്തിലധികം പേര്‍ അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്നതായും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈയാഴ്ച 45000ത്തോളം റോഹിന്‍ഗ്യകളാണു ബംഗ്ലാദേശിലെത്തിയത്.  അതേസമയം റോഹിന്‍ഗ്യന്‍ സായുധസംഘം വീണ്ടും ഗ്രാമങ്ങള്‍ക്കു തീവയ്ക്കാന്‍ തുടങ്ങിയതായി മ്യാന്‍മര്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് കാര്യാലയം അറിയിച്ചു.  മ്യാന്‍മറില്‍ നിന്ന് അഭയാര്‍ഥികളെ കടത്തുന്ന മനുഷ്യക്കടത്തു സംഘത്തിന്റെ 30ഓളം ബോട്ടുകള്‍ നശിപ്പിച്ചതായും ക്യാപ്റ്റന്‍മാരെ ജയിലിലടച്ചതായും ബംഗ്ലാദേശ് അധികൃതര്‍ അറിയിച്ചു.  മ്യാന്‍മറില്‍ നിന്ന് 700ലധികം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുമായെത്തിയ ബോട്ടുകള്‍ അതിര്‍ത്തി സുരക്ഷാസേന പിടിച്ചെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it