Flash News

മ്യാന്‍മറിലെ യുഎന്‍ പ്രതിനിധി സ്ഥാനമൊഴിഞ്ഞു



നേപിഡോ: യുഎന്നിന്റെ മ്യാന്‍മര്‍ പ്രതിനിധി സ്ഥാനമൊഴിഞ്ഞു. രാജ്യത്തെ ന്യൂനപക്ഷമായ റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളില്‍ കാര്യക്ഷമമായി ഇടപെടാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെനേറ്റാ ലോക്- ഡെസ്സലിന്റെ പിന്‍മാറ്റമെന്ന് യുഎന്‍ പ്രതികരിച്ചു. കാനഡക്കാരിയായ ഇവര്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച വച്ചിട്ടില്ലെന്നും വാര്‍ത്തയോട് പ്രതികരിച്ച യുഎന്‍ വക്താവ് ചൂണ്ടിക്കാട്ടി. ഇവരുടെ കാലയളവിലാണ് മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ വ്യാപകമായി വേട്ടയാടപ്പെട്ടത്.
Next Story

RELATED STORIES

Share it