മ്യാന്‍മര്‍: സൂച്ചിക്ക് മുന്‍ പട്ടാളമേധാവിയുടെ പിന്തുണ

നേയ്പിഡോ: മുന്‍ എതിരാളിയായ ഓങ്‌സാന്‍ സൂച്ചിക്ക് മ്യാന്‍മറിലെ മുന്‍ പട്ടാളമേധാവി ജനറല്‍ താന്‍ ഷ്വേയുടെ പിന്തുണ. സൂച്ചിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു രഹസ്യ കൂടിക്കാഴ്ചയിലൂടെ ജനറല്‍ പിന്തുണ നല്‍കിയതായി ജനറലിന്റെ കൊച്ചുമകന്‍ അറിയിച്ചു. ഇരുവരും വെള്ളിയാഴ്ച നടത്തിയ രണ്ടര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇടനിലക്കാരനായി വര്‍ത്തിച്ച കൊച്ചുമകന്‍ നേ ഷ്വേ ത്വായ് ഓങ് ആണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സൂച്ചി രാഷ്ട്രത്തിന്റെ ഭാവിയിലെ നേതാവാകാന്‍ പോവുകയാണ്.
കഴിയുന്ന വിധത്തില്‍ എല്ലാ പിന്തുണയും സൂച്ചിക്ക് നല്‍കാന്‍ ഞാന്‍ തയ്യാറാണ്- താന്‍ ഷ്വേ പറഞ്ഞു. നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 80 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വിജയം കൈവരിച്ചത്. 25 വര്‍ഷത്തിനിടെ രാജ്യത്തു നടന്ന ആദ്യത്തെ സുതാര്യമായ തിരഞ്ഞെടുപ്പായിരുന്നു നവംബറിലേത്. 1992 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ മ്യാന്‍മറില്‍ പട്ടാളഭരണത്തിനു നേതൃത്വം നല്‍കിയത് 82കാരനായ ജനറല്‍ താന്‍ ഷ്വേ ആയിരുന്നു.
Next Story

RELATED STORIES

Share it