മ്യാന്‍മര്‍ സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം

നേപിഡോ: സൈന്യം, പാര്‍ലമെന്റ്, വംശീയ സായുധവിഭാഗങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് മ്യാന്‍മര്‍ തലസ്ഥാനമായ നേപിഡോയില്‍ തുടക്കമായി. മുന്‍ സര്‍ക്കാരും എട്ട് സായുധസംഘങ്ങളും കഴിഞ്ഞ ഒക്ടോബറില്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ ധാരണയ്ക്കു പിന്നാലെയാണ് ചര്‍ച്ച. ചര്‍ച്ച അഞ്ചു ദിവസം നീളും.
അതേസമയം, ഉച്ചകോടിയില്‍ സമാധാന ധാരണ ഉരുത്തിരിയുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതായി പ്രതിനിധികള്‍ പറഞ്ഞു. മ്യാന്‍മറില്‍ പോരാട്ടരംഗത്തുള്ള മുഴുവന്‍ വിമതവിഭാഗങ്ങളേയും സൈന്യം എതിര്‍ക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. പൊതുവില്‍ സമാധാനം നിലനില്‍ക്കുന്ന തെക്കന്‍ മേഖലയില്‍നിന്നുള്ളവരാണ് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയിട്ടുള്ളത്. വര്‍ഷങ്ങളായി ഇവിടെ ഏറ്റുമുട്ടല്‍ ഉണ്ടാവാറില്ല.
അതേസമയം, സമാധാനപ്രക്രിയയ്ക്കായിരിക്കും വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുകയെന്ന് ആങ്‌സാങ് സൂച്ചി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ആങ് സാങ് സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) മാര്‍ച്ചോടെ അധികാരത്തിലേറും.
Next Story

RELATED STORIES

Share it