Citizen journalism

മ്യാന്‍മര്‍ ലോകത്തിനു പാഠം

മ്യാന്‍മര്‍ ലോകത്തിനു പാഠം
X
myanmar



പ്രളയം രൂക്ഷമായ സാഹചര്യത്തില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ അന്താരാഷ്്ട്ര സഹായം തേടിയെന്നും മ്യാന്‍മറിന്റെ സഹായാഭ്യര്‍ഥനയോട് അന്താരാഷ്ട്രസമൂഹം പുറംതിരിഞ്ഞുനില്‍ക്കുകയാണെന്നുമുള്ള റിപോര്‍ട്ട് വായിച്ചപ്പോള്‍ സന്തോഷവും അതോടൊപ്പം ദുഃഖവും തോന്നി. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ബര്‍മ്മീസ് വംശജരെപ്പോലെ മ്യാന്‍മറില്‍ വന്ന് സ്ഥിര താമസമാക്കിയ മുസ്‌ലിംകളെ തീവ്ര ബുദ്ധിസ്റ്റുകള്‍ വേട്ടയാടുകയും ആട്ടിയോടിക്കുകയും കൊന്നൊടുക്കുകയും ചെയ്തപ്പോള്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ ഒത്താശചെയ്യുകയായിരുന്നു.

ഇതുകാരണം സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള ആയിരങ്ങള്‍ കടല്‍ മാര്‍ഗം അയല്‍രാജ്യങ്ങളിലേക്കു കുടിയേറാന്‍ നിര്‍ബന്ധിതരായി. നിരവധിയാളുകള്‍ കടലില്‍ മരിച്ചു വീണു. അയല്‍രാജ്യങ്ങള്‍ അവരെ മടക്കിയയക്കാനാണു നോക്കിയത്. ഏതെങ്കിലുമൊരു വിഭാഗത്തെ അടിച്ചമര്‍ത്തിക്കൊണ്ടോ അവരവരുടെ വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും മാറ്റംവരുത്തിക്കൊണ്ടോ ദേശീയതയുടെ പേരുപറഞ്ഞ് മുന്നോട്ടുപോവാം എന്നു കരുതുന്നത് മൗഢ്യമാണ്.

ഇക്കാര്യം മ്യാന്‍മറിലെ ബൗദ്ധര്‍ മനസ്സിലാക്കണം. മ്യാന്‍മറിനെ സഹായിക്കേണ്ടതുണ്ട്. ഗുജറാത്ത് ഭൂകമ്പമുണ്ടായപ്പോള്‍ ആദ്യം സഹായവുമായെത്തിയ സൗദി അറേബ്യ തന്നെ ഇതിന് മുന്‍കൈയെടുക്കണം. നമ്മുടെ സര്‍ക്കാരും അവരെ സഹായിക്കേണ്ടതുണ്ട്.

പ്രളയം കെട്ടടങ്ങിയതിനുശേഷം മ്യാന്‍മറില്‍നിന്ന് ഓടിപ്പോയ റോഹിന്‍ഗ്യകളെ മ്യാന്‍മര്‍ സര്‍ക്കാര്‍ ഉടന്‍ തിരിച്ചുവിളിക്കുകയും അവര്‍ക്ക് പൂര്‍ണ സംരക്ഷണവും സഹായസൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടതുമുണ്ട്. ഒരര്‍ഥത്തില്‍ നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍, അതു ഗുണമായാലും ദോഷമായാലും നമ്മോട് ബന്ധപ്പെട്ടവര്‍ക്ക് തന്നെ അതിന്റെ തിക്തഫലം ലഭിക്കും.
പി ടി നജീബ് താമരശ്ശേരി
Next Story

RELATED STORIES

Share it