മ്യാന്‍മര്‍: മന്ത്രിമാരുടെ എണ്ണം വെട്ടിച്ചുരുക്കും

നേയ്പിഡോ: ഈ മാസം അവസാനം മ്യാന്‍മറില്‍ പുതിയ സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുമ്പോള്‍ മന്ത്രിമാരുടെ എണ്ണം 36ല്‍ നിന്ന് 23ആയി വെട്ടിച്ചുരുക്കും.
ചില മന്ത്രാലയങ്ങള്‍ സംയോജിപ്പിക്കുമെന്നും എന്നാല്‍, ജീവനക്കാരുടെ എണ്ണം  കുറയ്ക്കില്ലെന്നും ഭരണകക്ഷിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) അറിയിച്ചു. ആവശ്യമെങ്കില്‍ ജീവനക്കാരെ മറ്റു മന്ത്രാലയങ്ങളിലേക്കു സ്ഥലംമാറ്റുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ കാബിനറ്റ് അംഗങ്ങൡ 30 ശതമാനത്തിനും 40ശതമാനത്തിനും ഇടയില്‍ മാത്രമാണ് എന്‍എല്‍ഡി അംഗങ്ങള്‍. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരും പുറത്തുനിന്നുള്ള വിദഗ്ധരും കാബിനറ്റിന്റെ ഭാഗമാവും.
മന്ത്രിമാരുടെ പട്ടിക ഇന്നു സമര്‍പ്പിക്കുമെന്ന് എന്‍എല്‍ഡിയുടെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. ഈ മാസം 10നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക.
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനു നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയ, ഓങ്‌സാന്‍ സൂച്ചിയുടെ നേതൃത്വത്തിലുള്ള എന്‍എല്‍ഡിക്കാണ് സര്‍ക്കാര്‍ രൂപീകരണത്തിനും പ്രസിഡന്റിനെയും രണ്ട് വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കാനുമുള്ള അവകാശം.
Next Story

RELATED STORIES

Share it