മ്യാന്‍മര്‍;രാഷ്ട്രീയത്തടവുകാരെ ഉടന്‍ വിട്ടയക്കും: ഓങ്‌സാന്‍ സൂച്ചി

നേപിഡോ: അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് അവശേഷിക്കുന്ന രാഷ്ട്രീയത്തടവുകാരെ മുഴുവന്‍ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്തു വരുകയാണെന്ന് ഓങ്‌സാന്‍ സൂച്ചി. പ്രധാനമന്ത്രിക്കു തുല്യമായ ദേശീയ ഉപദേശകയെന്ന പദവി ഏറ്റെടുത്ത ശേഷമുള്ള സൂച്ചിയുടെ ആദ്യ പ്രഖ്യാപനമായിരുന്നു ഇത്. വിചാരണയ്ക്കായി കാത്തിരിക്കുന്ന 500ഓളം തടവുകാര്‍ക്ക് പ്രതീക്ഷയേകുന്നതാണ് പ്രഖ്യാപനം. സൈനിക ഭരണകാലത്ത് രാഷ്ട്രീയത്തടവ് അനുഭവിച്ചിട്ടുള്ള സൂച്ചി, നടപടി സര്‍ക്കാരിന്റെ പ്രധാന വിഷയങ്ങളിലൊന്നാണെന്ന് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം 100ഓളം രാഷ്ട്രീയത്തടവുകാരെ രാജ്യത്ത് വിട്ടയച്ചിരുന്നു. രാജ്യത്ത് നിലവില്‍ 100ഓളം രാഷ്ട്രീയത്തടവുകാരും വിദ്യാര്‍ഥികളടക്കം 400ഓളം മറ്റു തടവുകാരുമുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും പ്രകടനങ്ങള്‍ നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായവരാണ്. അതേസമയം ആരെയെല്ലാമാണ് രാഷ്ട്രീയത്തടവുകാരായി പരിഗണിക്കുകയെന്ന കാര്യം വ്യക്തമല്ല. പാര്‍ലമെന്റിന്റെ ഇരു സഭകളിലും വന്‍ ഭൂരിപക്ഷമാണ് സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിക്കുള്ളത്.
Next Story

RELATED STORIES

Share it