Flash News

മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വസ്തുതാപരം;ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെങ്കില്‍ അത് അസുഖത്തിന്റെ തുടക്കമാണ്: സുരേന്ദ്രന്‍

മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വസ്തുതാപരം;ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെങ്കില്‍ അത് അസുഖത്തിന്റെ തുടക്കമാണ്: സുരേന്ദ്രന്‍
X


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും കേരള സര്‍ക്കാരിനെയും വിമര്‍ശിക്കുന്നതിനെ എന്തിനാണ് കേരളത്തെ വിമര്‍ശിക്കുന്നുവെന്ന് വ്യാഖ്യാനിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ വിമര്‍ശനം. പിണറായി വിജയനെയും കേരളസര്‍ക്കാരിനെയും ആരും വിമര്‍ശിക്കാന്‍ പാടില്ലേ? വടക്കേ ഇന്ത്യയില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ രാജ്യത്തിനെതിരെ പ്രചാരണവിഷയമാക്കുന്നവര്‍ക്ക് ന്യായമായ വിമര്‍ശനങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ അതൊരു അസുഖത്തിന്റെ തുടക്കമാണെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളസര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ എന്തടിസ്ഥാനത്തിലാണ് കേരളത്തെ വിമര്‍ശിക്കുന്നു എന്ന് വ്യാഖ്യാനിക്കുന്നത്? പിണറായി വിജയനെയും കേരളസര്‍ക്കാരിനെയും ആരും വിമര്‍ശിക്കാന്‍ പാടില്ലേ? വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. വിമര്‍ശനങ്ങളോട് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും വിയോജിക്കാം. ചില മാധ്യമങ്ങളുടെ പ്രവൃത്തി കണ്ടാല്‍ തോന്നുന്നത് ഇവിടെ അടിയന്തിരാവസ്ഥ ഉള്ളതുപോലെയാണ്. വിജയദശമി പ്രസംഗത്തിനിടെ മോഹന്‍ജി ഭാഗവത് നടത്തിയ വിമര്‍ശനം വസ്തുതാപരമാണ്. കേരളത്തിലും ബംഗാളിലും ജിഹാദി ഭീകരത ശക്തിപ്പെടുന്നു. രണ്ടിടത്തും സംസ്ഥാന സര്‍ക്കാരുകള്‍ വോട്ട് ബാങ്ക് താല്‍പ്പര്യം വെച്ച് തീവ്രവാദികളെ സഹായിക്കുന്നു. ഈ വിമര്‍ശനം സംഘം ഇതാദ്യമായല്ല ഉന്നയിക്കുന്നത്. സര്‍ക്കാര്‍ തെററു തിരുത്തുന്നതുവരെ വിമര്‍ശനം തുടരും. വടക്കേ ഇന്ത്യയില്‍ നടക്കുന്ന ഒററപ്പെട്ട സംഭവങ്ങള്‍ രാജ്യത്തിനെതിരെ പ്രചാരണവിഷയമാക്കുന്നവര്‍ക്ക് ന്യായമായ വിമര്‍ശനങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ അതൊരു അസുഖത്തിന്റെ തുടക്കമാണ്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഇതുതന്നെയാണ് ഫാസിസം. മാധ്യമങ്ങള്‍ അതിനു ചൂട്ടുപിടിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
Next Story

RELATED STORIES

Share it