Flash News

മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയ സംഭവം : നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയ സംഭവം : നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
X


തിരുവനന്തപുരം : പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിലെ പ്രധാനഅധ്യാപകനും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ സാധിക്കുമോ എന്ന കാര്യം നിയമവിദഗ്ദരുമായി ആലോചിക്കുമെന്നും റിപോര്‍ട്ടുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത്. ജനപ്രതിനിധികളോ, പ്രധാന അധ്യാപകരോ മാത്രമേ ദേശീയ പതാക ഉയര്‍ത്താന്‍ പാടൂ എന്നു വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവു ലംഘിച്ചാണ്് മോഹന്‍ ഭാഗവത് സ്കൂളില്‍ പതാക ഉയര്‍ത്തിയത്. സംഭവം വിവാദമായിട്ടും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാന്‍ തയ്യാറാകാതിരുന്നത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it