Flash News

മോഹന്‍ലാലിനെ ഗണേശ് കുമാര്‍ പത്തനാപുരത്ത് എത്തിച്ചത് ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന ആരോപണം അന്വേഷിക്കണം: ജഗദീഷ്

മോഹന്‍ലാലിനെ ഗണേശ് കുമാര്‍ പത്തനാപുരത്ത് എത്തിച്ചത് ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന ആരോപണം അന്വേഷിക്കണം: ജഗദീഷ്
X
Jagadeesh-

[related]

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താരങ്ങള്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശം താരസംഘടനയായ അമ്മയില്‍ നിലനില്‍ക്കുമ്പോള്‍ ഗണേശ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പത്തനാപുരത്ത് എത്തിയതിന്  പിന്നില്‍ ബ്ലാക്ക് മെയില്‍ എന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ മാധ്യമമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടതെന്നും ഇതിന്റെ സത്യാവസ്ഥ മാധ്യമങ്ങള്‍ തന്നെ പുറത്ത് കൊണ്ടുവരണമെന്നും നടനും പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജഗദീഷ് ആവശ്യപ്പെട്ടു.

ganesh-kumar-mohanlal
മുമ്പ് സരിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തികാട്ടിയ കത്തില്‍ മോഹന്‍ലാലിന്റെ പേരും ഉണ്ടായിരുന്നു. ഗണേശ് കുമാറും സരിതാ എസ് നായരും  മോഹന്‍ലാലിനെ ഭീഷണിപ്പെടുത്തിയിരിക്കാമെന്നാണ് ഒരു മാധ്യമത്തില്‍ വാര്‍ത്തയായി വന്നത്. ഇക്കാര്യം മാധ്യമങ്ങള്‍ തന്നെ അന്വേഷിച്ച് കണ്ടു പിടിക്കണമെന്നാണ് ജഗദീഷിന്റെ ആവശ്യം. ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മോഹന്‍ലാലിനെ പത്തനാപുരത്ത് എത്തിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കൊടുക്കുന്നില്‍ സുരേഷ് ആരോപിച്ചു.
Next Story

RELATED STORIES

Share it