Kollam Local

മോഷ്ടിച്ച വാഹനം പൊളിച്ച് വില്‍പ്പന; മൂന്നംഗ സംഘം അറസ്റ്റില്‍

കൊല്ലം: മോഷ്ടിച്ച വാഹനം പൊളിച്ച് വില്‍പന നടത്തുന്ന സംഘത്തെ കൊല്ലം ഈസ്റ്റ് പോലിസ് അറസ്റ്റു ചെയ്തു. കൊല്ലം ഈസ്റ്റ് വില്ലേജില്‍ കന്റോണ്‍മെന്റ് സൗത്ത് സിആര്‍എ-58 പുതുവല്‍പുരയിടത്തില്‍ അനു(22), പെരിനാട് വില്ലേജില്‍ മുരുക്കന്‍ ചേരിയില്‍ ഹില്‍പാലസ് ബാറിന് സമീപം എസ്എസ് ഭവനില്‍ സാക്ഷിത് എസ് കുമാര്‍ (20) തൃക്കടവൂര്‍ വില്ലേജില്‍ നീരാവില്‍ ചേരിയില്‍ പനമൂട് അമ്പലത്തിന് സമീപം പനമൂട്ടില്‍ തെക്കതില്‍ ചന്തു (20) എന്നിവരാണ് അറസ്റ്റിലായത്.
മാസങ്ങള്‍ക്ക് മുമ്പ് കൊല്ലം ജില്ലാ ആശുപത്രി കോംപൗണ്ടില്‍ നിന്നും ചവറ പന്മന സ്വദേശിയായ സജിതിന്റെ യമഹാ എഫ്.ഇസെഡ് ഇനത്തില്‍പെട്ട മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് അനുവിന്റെ വീട്ടില്‍ സൂക്ഷിച്ചു വച്ച ശേഷം പൂര്‍ണ്ണമായും പൊളിച്ച് വില്‍പനയ്ക്കായി പലസ്ഥലങ്ങളില്‍ കൊണ്ടു പോകുകയായിരുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍ പരിസരത്തു നിന്നും മുമ്പ് രണ്ട് മോട്ടോര്‍സൈക്കിളുകള്‍ മോഷ്ടിച്ചതായും ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
മോഷ്ടിച്ച ബൈക്കുകള്‍ നിമിഷങ്ങള്‍ക്കകം പല കഷണങ്ങളാക്കി പൊളിച്ച് ആക്രിക്കടകളില്‍ നല്‍കി പണം വാങ്ങുന്നതാണ് ഇവരുടെ രീതി.
അയത്തില്‍ രണ്ടാം നമ്പരിലുള്ള എന്ന റെഡിമെയ്ഡ് കട മുന്‍വശം ഗ്ലാസ്സ് പൊട്ടിച്ച് അകത്തു കയറി തുണിത്തരങ്ങള്‍ മോഷ്ടിച്ചതും ഈ സംഘമാണ്.
അഞ്ചാലുംമൂട് പോസ്റ്റോഫിസ് ജങ്ഷനിലുള്ള തുണിക്കടയിലും മോഷണം നടത്തിയായും ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ജില്ലയില്‍ പലഭാഗങ്ങളിലും നടന്ന മോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുള്ളതായി പോലിസ് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം എസിപി കെ ലാല്‍ജി, സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ റെക്‌സ് ബോബി അര്‍വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് പ്രദീപ് കുമാര്‍, കൊല്ലം ഈസ്റ്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷ്‌കുമാര്‍, സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് സബ്ബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാര്‍, അഡീഷനല്‍ എസ് ഐ പ്രകാശന്‍ മോഷണ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ജോസ് പ്രകാശ്, ബാബുകുമാര്‍, വേണുഗോപാല്‍, അനന്‍ബാബു, ഹരിലാല്‍ മണികണ്ഠന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it