മോഷ്ടിച്ച തലച്ചോറുകള്‍ വില്‍പ്പന നടത്തിയതായി യുവാവ്

വാഷിങ്ടണ്‍: യുഎസിലെ മ്യൂസിയത്തില്‍ സൂക്ഷിച്ച തലച്ചോര്‍ മോഷണം നടത്തി ഇന്‍ര്‍നെറ്റ് വഴി വിറ്റതിന്റെ പേരില്‍ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പോലിസ്. യുഎസ് സംസ്ഥാനമായ ഇന്ത്യാനയിലെ ഇന്ത്യാനാപൊളിസ് നഗരത്തിലാണു സംഭവം. തലച്ചോര്‍ മോഷണത്തിനു പുറമെ മോഷണവസ്തുക്കള്‍ സ്വീകരിക്കല്‍, ഭവനഭേദനം എന്നിവയുള്‍പ്പെടെ ആറു കേസുകളാണ് 23കാരനായ ഡേവിഡ് ചാള്‍സിനെതിരേ ചുമത്തിയത്. മാരിയോണ്‍ കോണ്ടി കോടതിയിലെ മജിസ്‌ട്രേറ്റ് ആമി ബാര്‍ബര്‍ ഡേവിഡിന് ഒരു വര്‍ഷത്തെ വീട്ടുതടങ്കലും രണ്ടു വര്‍ഷത്തെ നല്ലനടപ്പും വിധിച്ചു. കോടതി വക്താവ് അന്തോണി ഡീര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
23കാരനായ ഇയാള്‍ ഇന്ത്യാനാ മെഡിക്കല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്നു നിരവധി തവണ തലച്ചോറുകളും ശരീരഭാഗങ്ങളും മോഷണം നടത്തിയിട്ടുണ്ട്. മുമ്പ് ആശുപത്രിയായിരുന്ന ഈ മ്യൂസിയം ഇപ്പോള്‍ ശരീരഭാഗങ്ങളും തലച്ചോറുകളും മറ്റും പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന മ്യൂസിയമാണ്. 2013 ഡിസംബറിലാണ് തലച്ചോറുകള്‍ സൂക്ഷിച്ച ആറു ജാറുകള്‍ മോഷണം നടത്തി 600 ഡോളറിന് ഓണ്‍ലൈന്‍ വഴി വില്‍പന നടത്തിയതിന് ഇയാള്‍ അറസ്റ്റിലാവുന്നത്.
Next Story

RELATED STORIES

Share it