മോഷ്ടാക്കള്‍ അറസ്റ്റില്‍
BY shinila shins21 May 2017 2:58 PM GMT
X
shinila shins21 May 2017 2:58 PM GMT
പാലാ: മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു ബാറ്ററികള്‍ മോഷ്ടിച്ചു വില്‍ക്കുന്ന സംഘം പാലാ പോലീസിന്റെ പിടിയിലായി. ഡിവൈഎസ്പി വി.എ വിനോദ് കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നടത്തിയ നൈറ്റ് പെട്രോളിങ്ങിലാണ് കാറുകളില്‍ മോഷണമുതലുമായി പോയ 4 പേരടങ്ങിയ സംഘം പിടിയിലായത്. വാഗമണ്‍ സ്വദേശികളായ പ്രജീഷ് എന്ന പ്രസ്റ്റീജ് (29), ശ്രീജു (28), കാര്‍ത്തിക് (24), മനീഷ് (22) എന്നിവരാണ് 20 ഓളം ബാറ്ററികളുമായി പിടിയിലായത്. ഇതില്‍ മറ്റു 2 പേര്‍ കാറുമായി പിടിയിലായെന്ന് കണ്ട്, സംഘത്തലവനും, മൊബൈല്‍ ടവര്‍ ടെക്‌നീഷ്യനുമായ പ്രസ്റ്റീജും മനീഷും പോലീസിനെ വെട്ടിച്ച് എറണാകുളം റൂട്ടിലേക്ക് വണ്ടിയോടിച്ച് പോയെങ്കിലും പിന്‍തുടര്‍ന്ന് ഇവരെയും പിടികൂടി. സമാന രീതിയില്‍ ഇവര്‍ പല സ്ഥലത്തും മോഷണം നടത്തിയിട്ടുള്ളതായി സംശയിക്കുന്നു. സിഐ ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ എസ്‌ഐ അഭിലാഷ് കുമാര്‍, എസ്‌ഐ മുരളീ, എഎസ്‌ഐ നടരാജന്‍, സുനില്‍കുമാര്‍, ഷിബു, ബിജു, രാജേഷ് എന്നിവരും ടീമിലുണ്ടായിരുന്നു.
[related]
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT