Kottayam Local

മോഷ്ടാക്കളുടെ ആക്രമണം; വീട്ടമ്മയുടെ കണ്ണ് നഷ്ടപ്പെട്ടു



ആര്‍പ്പൂക്കര: ഒരു കണ്ണ് നഷ്ടപ്പെട്ടെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യമെന്ന് വീട്ടമ്മ. അയര്‍ക്കുന്നം നീറിക്കാട്ട് തെക്കേ ചേനയ്ക്കല്‍ റോയിയുടെ  ഭാര്യ ഡെയ്‌സി(43)യുടെ ഇടതുകണ്ണാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് നഷ്ടമായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് ഇവരുടെ കിടപ്പു മുറിയില്‍ കയറിയാണ് മോഷണവും ആക്രമണവും നടത്തിയത്. മോഷ്ടാക്കളെ പ്രതിരോധിക്കാന്‍ ശ്രമിച്ചതിനിടെയില്‍ റോയിയുടെ വലതുചൂണ്ടുവിരലിനും വലതു കണ്ണിന്റെ മേല്‍ഭാഗത്തും നേരിയ മുറിവുണ്ടായിട്ടുണ്ട്. ഡെയ്‌സിയെ അടിയന്തര ശസ്ത്രക്രിയക്കൂ വിധേയമാക്കി. കാഴ്ച തിരിച്ചു കിട്ടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടമ്മയായ തനിക്ക് ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണുള്ളത്. ഡ്രൈവറായ ഭര്‍ത്താവില്‍ നിന്നുള്ള വരുമാനത്തില്‍ ജീവിക്കുന്ന തങ്ങള്‍ക്ക് ഒരു കണ്ണിന്റെ കാഴ്ച ശേഷി നഷ്ടപ്പെട്ടതോടെ കുടുംബത്തിന് ഏറെ ആശങ്ക നേരിട്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it