മോഷണ പരമ്പര തുടരുന്നു; ഭീതിയോടെ നാട്ടുകാര്‍
BY kasim kzm17 July 2018 6:35 AM GMT
kasim kzm17 July 2018 6:35 AM GMT
പെരുമ്പാവൂര്‍: നഗരത്തിലും പരിസര പ്രദേശങ്ങളിലും മോഷണ പരമ്പര അരങ്ങ് തകര്‍ക്കുമ്പോള്‍ പോലിസ് നോക്കുകുത്തിയാവുന്നു.
കഴിഞ്ഞ ദിവസം രാത്രി അയ്മുറി കനാല്‍ക്കവല, കയ്യുത്തിയാല്‍ മേഖലയില്‍ അഞ്ച് വീടുകളിലാണ് കവര്‍ച്ച നടന്നത്. അയ്മുറി കളമ്പാട്ടുകുടി വര്‍ഗീസ്, സഹോദരി ബീന, ചെട്ടിയാകുടി പൗലോസ്, പത്രോസ്, കളമ്പാട്ടുകുടി ജോണ്സണ് എന്നിവരുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്. ജോണ്‍സന്റെ വീട്ടില്‍ നിന്നും അഞ്ച് പവന് സ്വര്‍ണവും പത്രോസിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ കമ്മലും പണവും മോഷണം പോയിട്ടുണ്ട്. കവര്‍ച്ച നടന്ന വീടുകളിലുള്ളവര്‍ വേളാങ്കണ്ണിക്ക് പോയിരിക്കുകയായിരുന്നു. വീടിന്റെ കതക് കമ്പിപ്പാര കൊണ്ട് കുത്തി പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. വീടുകളിലെ അലമാരകള്‍ കുത്തിത്തുറന്ന നിലയിലാണ്. പെരുമ്പാവൂര്‍, കാഞ്ഞിരക്കാട് എന്നിവിടങ്ങളില്‍ മുമ്പ് സമാനമായ രീതിയില്‍ വീടുകളില്‍ മോഷണം നടന്നിട്ടുണ്ട്.
ആളില്ലാത്ത വീടുകള്‍ നോക്കിയാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത.് എന്നാല്‍ ഇതുവരെയായിട്ടും തുമ്പുണ്ടാക്കാന്‍ പോലിസിനായിട്ടില്ല. കോടനാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി അറിയുന്നു.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT