thiruvananthapuram local

മോഷണ കേസ്: നാലുപേര്‍ അറസ്റ്റില്‍

കല്ലമ്പലം: മോഷണ കേസില്‍ ഗുണ്ടകളുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കരവാരം തോട്ടയ്ക്കാട് പാവല്ല സ്‌കൂളിന് സമീപം സുനില്‍ നിവാസില്‍ റീബു(35), നാവായിക്കുളം ചിറ്റായിക്കോട് ഉദയഗിരി ശാലു ഭവനില്‍ കുമാര്‍(47), ചെമ്മരുതി മാവിന്മൂപട് പ്രവീണ്‍ ഭവനില്‍ പ്രമോദ്(30), ഒറ്റൂര്‍ മുള്ളറംകോട് മംഗലത്ത് വീട്ടില്‍ വിജിത്ത്(28), എന്നിവരാണ് അറസ്റ്റിലായത്.
ഞെക്കാട് അമ്പിളിമുക്ക് കൃഷ്ണന്‍ കോവില്‍ സതീഷ്ചന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. പ്രതികളും കണ്ടാലറിയാവുന്ന ചിലരും വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയും ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയും ചെയ്തു.
കാര്‍ ഷെഡില്‍ കിടന്ന കാറിന്റെ ഡോര്‍ പൊളിച്ച് കവര്‍ച്ച നടത്തുകയും ഇതു തടഞ്ഞ സതീഷ് ചന്ദ്രന്റെ അളിയനെ ദേഹോപദ്രവം ചെയ്യുകയും ഭീക്ഷണിപ്പെടുത്തുകയും തുടര്‍ന്ന് കാര്‍ കടത്തികൊണ്ടു പോവുകയും ചെയ്തതായാണ് കേസ്.
സതീഷ് ചന്ദ്രന്റെ പരാതി പ്രകാരം കല്ലമ്പലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടന്നു വരവെയാണ് പ്രതികള്‍ പിടിയിലായത.് ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരന്‍ പിള്ള, വര്‍ക്കല സി ഐ ആര്‍ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കല്ലമ്പലം എസ്‌ഐ അനീഷ് കരീം, ഗ്രേഡ് എസ്‌ഐമാരായ ഗോപകുമാര്‍, കൃഷ്ണകുമാര്‍ എഎസ്‌ഐ പ്രഭാകരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ സുധീര്‍ഖാന്‍, സജീവ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീരാജ്, സഞ്ജയ് എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം നാവായിക്കുളത്ത് നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
റീബുവും പ്രമോദും കുപ്രസിദ്ധ ഗുണ്ടകളും നിരവധി മോഷണ അക്രമ കേസുകളിലെ പ്രതികളുമാണ്. പ്രമോദ് രണ്ട് തവണയും റീബു ഒരുതവണയും കാപ്പ നിയമ പ്രകാരം തടവ് ശിക്ഷ അനുഭവിച്ചവരുമാണ്. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. അറസ്റ്റ്‌ചെയ്ത പ്രതികളെ ആറ്റിങ്ങല്‍ ജുഡിഷ്യല്‍ ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. മജിസ്‌ട്രേറ്റ് സുരേഷ് വണ്ടന്നൂര്‍ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it