Kottayam Local

മോഷണങ്ങളും അപകടങ്ങളും വര്‍ധിക്കുന്നു: ഫഌയിങ് സ്‌ക്വാഡ് ആരംഭിക്കണമെന്ന്

ചങ്ങനാശ്ശേരി: മോഷണങ്ങളും അപകടങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൃക്കൊടിത്താനം പോലിസ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്ന മാമ്മൂട് കേന്ദ്രമാക്കി പോലിസ് ഫഌിങ് സ്്്്ക്വാഡ് രൂപീക—രിക്കണമെന്ന ആവശ്യം ശക്തമായി.
നിലവിലുള്ള സ്റ്റേഷന്‍ പരിധിയില്‍ തൃക്കൊടിത്താനം പഞ്ചായത്തു കൂടാതെ പായിപ്പാടു പഞ്ചായത്തും മാടപ്പള്ളി പഞ്ചായത്തിന്റെ കുറുമ്പനാടം, മാമ്മൂട്, പാലമറ്റം, വെളിയം ഭാഗം വരെയും വ്യാപിച്ചു കിടക്കുകയാണ്.  അപകടങ്ങളോ, മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോള്‍ ഏഴു കിലോമീറ്റര്‍ അകലെയുള്ള തൃക്കൊടിത്താനം പോലിസ് സ്‌റ്റേഷനില്‍ നിന്നുവേണം അധികാരികള്‍ എത്താന്‍. ഇതു പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  കഴിഞ്ഞ ദിവസം മാമ്മൂട് കാര്‍മല്‍ നഗറിലുള്ള വീട്ടില്‍ നിന്നും 12 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു. കൂടാതെ സമീപത്തെ വെട്ടിത്താനം ആനിയമ്മ, പാറുകണ്ണില്‍ റെജി എന്നിവരുടെ വീടുകളിലും മോഷണ ശ്രമവും  നട—ന്നു.  ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ യഥാസമയങ്ങളില്‍ എല്ലായിടത്തും പോലിസിനു എത്തിച്ചേരുവാനും കഴിയുന്നില്ല. ഇതുകാരണം പോലിസിന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകുകയില്ലാ എന്ന തോന്നലും ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. കുറു—മ്പനാടം, വെങ്കോട്ട, മാന്നില പ്രദേശങ്ങളില്‍ കഞ്ചാവു മാഫിയകളും ശക്തമാണ്. ഇവരെ കണ്ടെത്താനും പോലിസിനു കഴിയുന്നില്ല. രാത്രികാലങ്ങളില്‍ ഈ ഭാഗത്തു സാമൂഹിക വിരുദ്ധരുടെ ശല്യവും വ്യാപകമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷം മുമ്പ് തെങ്ങണ കേന്ദ്രമാക്കി ഫഌയിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും രണ്ടര വര്‍ഷത്തിനു ശേഷം നിലച്ചു.  24 മണിക്കൂറും ഫഌയിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം തൃപ്തികരമായി നടക്കണമെങ്കില്‍ അതിനാവശ്യമായ വാഹനവും ഡ്രൈവര്‍മാരും വേണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഫഌയിങ് സ്‌ക്വഡിന്റെ പ്രവര്‍ത്തനും ശക്തമാ—ക്കിയാല്‍ കുറുമ്പനാടം, മാമ്മൂട്, വെങ്കോട്ട, പൊയ്ന്താനംകുന്നു, മോസ്‌ക്കോ, തെങ്ങണാ, അമര, ചാഞ്ഞോടി, പായിപ്പാട്, മുണ്ടുകോട്ടാല്‍, മുക്കാഞ്ഞിരം, പെരുന്തുരുത്തി തുടങ്ങിയ പ്രദേശങ്ങളിലെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനാവുമെന്ന പൊതു അഭിപ്രായമാണുള്ളത്.  ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പായിപ്പാട്ടും പോലിസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it