palakkad local

മോഷണക്കേസ്: കൊല്ലം സ്വദേശി പിടിയില്‍

പാലക്കാട്: മോഷണക്കേസിന് കൊല്ലം സ്വദേശി പിടിയില്‍. കൊല്ലം കണിമലശ്ശേരി കാവനാട് ആലിന്‍കീഴില്‍ ശ്യാംകുമാറിനെയാണ്്(27) സൗത്ത് പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അരിക്കാരതെരുവില്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാളുടെ പക്കല്‍ നിന്ന് അടുത്തിടെ യാക്കരയില്‍ നടന്ന മോഷണവസ്തുക്കള്‍ കണ്ടെടുത്തു. ഈ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി നാടകീയമായി വലയിലായത്. പ്രതിക്ക് കൊല്ലം വെസ്റ്റ്, ഈസ്റ്റ്, സ്‌റ്റേഷനുകളില്‍ വധശ്രമത്തിനും മറ്റുമായി നിരവധി കേസുകളുണ്ട്.
ഇയാളുടെ ആക്രമണത്തി ല്‍ പരിക്ക് പറ്റിയ വ്യക്തി ഇപ്പോഴും കൊല്ലത്ത് അബോധാവസ്ഥയില്‍ ചികില്‍സയില്‍ ആണ്. പ്രതി പോലിസ് പിടിയിലാകാന്‍ കാരണമായ കുടുംബം ഇപ്പോള്‍ പാലക്കാട് താമസിക്കുന്നുണ്ടെന്ന് വിവരം കിട്ടിയ പ്രതി ഇവരെ തിരഞ്ഞാണ് പാലക്കാടെത്തിയതെന്ന് അറിവായിട്ടുണ്ട്. കൂടാതെ ഇയാളുടെ പക്കല്‍ നിന്നും സ്വര്‍ണം പണയം വച്ചതിന്റെ റസീപ്റ്റുകള്‍ കണ്ടെടുത്തിട്ടുണ്ട്. സ്‌റ്റേഡിയം സ്റ്റാന്റ് പരിസരത്ത് നിന്നും ഒരു മാസം മുമ്പ്  മദ്യപന്റെ തലയ്ക്കടിച്ച് സ്വര്‍ണ്ണമാല കവര്‍ന്നതായി മൊഴി നല്‍കിയിട്ടുണ്ട്. മദ്യപിച്ച ആളെയാണ് ആക്രമിച്ചതെന്നതിനാല്‍, മാല നഷ്ടപ്പെട്ട ആള്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടില്ല. ടൗണ്‍ സൗത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍, എസ്‌ഐമാരായ അബ്ദുല്‍ ഗഫൂര്‍, ഷാഹുല്‍ ഹമീദ്, െ്രെകം സ്‌ക്വാഡ് അംഗങ്ങളായ സാജിദ്, സജീഷ്, മണികണ്ഠന്‍,  സത്താര്‍ , ഷനോസ്, ജംബു  എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it