Idukki local

മോഷണക്കേസിലെ പ്രതിയെ വിവസ്ത്രയാക്കിയെന്ന വാര്‍ത്ത;വനിതാ കമ്മീഷന്‍ കേസെടുത്തു

മൂന്നാര്‍: പോലിസ് സ്‌റ്റേഷനില്‍ മോഷണക്കേസില്‍ സ്ത്രീയെ മര്‍ദിച്ചെന്നും വിവസ്ത്രയാക്കി പരിശോധിച്ചെന്നുമുള്ള വാര്‍ത്തയില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. ഇടുക്കി ജില്ലാ പോലീസ് മേധാവിയില്‍നിന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. തോട്ടം നടത്തിപ്പുകാരന്‍ ശല്യപ്പെടുത്തിയ സംഭവം ഭര്‍ത്താവിനോട് പറഞ്ഞതോടെയാണ് വൈരാഗ്യമുണ്ടായതെന്നും ഇരുപതിനായിരം രൂപ മോഷണം പോയെന്ന പരാതിയില്‍ പോലീസിനെ ഉപയോഗിച്ച് മര്‍ദിക്കുകയും വസ്ത്രത്തില്‍ ക്യാമറ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ വാതില്‍ കുറ്റിയിടാതെ മകന്റെ സാന്നിധ്യത്തില്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയെന്നുമാണ് പരാതി. ഇടുക്കി പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് കമ്മിഷന്‍ അദ്ധ്യക്ഷ പറഞ്ഞു.
Next Story

RELATED STORIES

Share it