Flash News

മോഷണം വിശപ്പടക്കാനെങ്കില്‍ തെറ്റല്ലെന്ന് ഇറ്റാലിയന്‍ കോടതി

മോഷണം വിശപ്പടക്കാനെങ്കില്‍ തെറ്റല്ലെന്ന് ഇറ്റാലിയന്‍ കോടതി
X


റോം: വിശപ്പടക്കാന്‍ ചെറിയ തോതിലുള്ള ഭക്ഷണം മോഷ്ടിച്ചാല്‍ അതു കുറ്റകരമല്ലെന്നു കോടതി. ഇറ്റാലിയന്‍ പരമോന്നത അപ്പീല്‍ കോടതിയുടേതാണ് ഈ സുപ്രധാന നിരീക്ഷണം. വിശപ്പടക്കാന്‍ മറ്റു മാര്‍ഗമില്ലെങ്കില്‍ ഭക്ഷണം മോഷ്ടിക്കുന്നതിനെ കുറ്റകരമായി കാണാന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. ആഹാരം മോഷ്ടിച്ചതിന് അറസ്റ്റിലായ റോമന്‍ ഒസ്ട്രിയാക്കോവ് എന്നയാളിന്റെ കേസിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. 2011ലാണ് കേസിനാസ്പദമായ സംഭവം.സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒസ്ട്രിയാക്കോവ് ബ്രഡ് വാങ്ങിയിരുന്നു. ബില്ല് അടച്ചു പുറത്തേക്കിറങ്ങുമ്പോള്‍ ഓസ്ട്രിയാക്കോവിനെ സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ ഇയാളുടെ പോക്കറ്റില്‍ നിന്നു 4.07 യൂറോ വിലയുള്ള ഒരു പാക്കറ്റ് ചീസും രണ്ടു പാക്കറ്റ് സൊസേജും കണ്ടെടുത്തു. പണം നല്‍കാതെയാണ് ഇതെടുത്തത്. 2015ല്‍ ഇയാള്‍ക്കെതിരേ മോഷണക്കുറ്റത്തിനു ആറുമാസം തടവും 100 യൂറോ പിഴയും വിധിച്ചിരുന്നു.അതേസമയം, പിടിക്കപ്പെടുമ്പോള്‍ സ്‌റ്റോര്‍ വിട്ടുപോവാത്തതിനാല്‍ മോഷണത്തിനല്ല, മോഷണശ്രമത്തിനാണ് കേസെടുക്കേണ്ടതും ശിക്ഷിക്കേണ്ടതുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. ഭക്ഷണം കണ്ടെത്താന്‍ വേറെ വഴിയില്ലാത്തതിനാലാണ് മോഷ്ടിക്കേണ്ടിവന്നതെന്നു വ്യക്തമായതിനെ തുടര്‍ന്ന് കോടതി ഇയാളെ കുറ്റവിമുക്തനാക്കി. വിശപ്പടക്കാനായി ചെറിയ തോതിലുള്ള ഭക്ഷണം കവരുന്നത് തെറ്റായി കണക്കാക്കാനാവില്ലെന്നു കോടതി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it