Kollam Local

മോഷണം നടന്നതായി തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ പരാതിക്കാരനെതിരെ നടപടിക്ക് പോലിസ്

കരുനാഗപ്പള്ളി: വീട്ടില്‍ മോഷ്ടാക്കള്‍ കടന്നു കയറി ആക്രമണവും മോഷണവും നടത്തിയെന്ന പരാതി നല്‍കി പോലിസിനെ തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ പരാതിക്കാരനെതിരെ നടപടിയുമായി പോലിസ്.
കരുനാഗപ്പള്ളി കോഴിക്കോട് പീടികമുക്കിന് സമീപം മാത്തുകുട്ടിയ്‌ക്കെതിരെയാണ് പോലിസ് നിയമ നടപടിക്കൊരുങ്ങുന്നത്. ഐപിസി 182 വകുപ്പ് പ്രകാരം പോലിസിനെ മനപൂര്‍വം കബളിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് പോലിസ്.
കഴിഞ്ഞ ഞായറാഴ്ച ദിവസം ഇയാളുടെ വീട്ടില്‍ 4 അംഗ അക്രമിസംഘം എത്തി അക്രമിച്ച് 10 ഗ്രാം സ്വര്‍ണ്ണ മോതിരവും പണവും വിലമതിക്കുന്ന പാത്രങ്ങളും കവര്‍ച്ച ചെയ്തുവെന്ന് കാണിച്ച് മാത്തു കുട്ടി പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ പരാതി കളവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ യഥാര്‍ത്ഥ വിവരം മാത്തുകുട്ടി പോലിസിനോട് പറയുകയായിരുന്നു. പരാതിയില്‍ പറയുന്ന സാധനങ്ങള്‍ ഇയാള്‍ തന്നെ വില്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സാധനങ്ങള്‍ കളവുപോയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഇയാള്‍ നടത്തിയതെന്നും പോലിസ് പറഞ്ഞു. കരുനാഗപ്പള്ളി എസി പി വിനോദിന്റെ നിര്‍ദേശപ്രകാരം സി ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ ജ്യോതി സുധാകര്‍ ഉള്‍പ്പെട്ട പോലിസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന്റെ കളവ് വെളിച്ചത്തായത്.
Next Story

RELATED STORIES

Share it