malappuram local

'മോഷണംപോയ മുതല്‍ ഒന്നര പതിറ്റാണ്ടിനു ശേഷം തിരിച്ചുകിട്ടി

ഊരകം: പതിനഞ്ച് വര്‍ഷത്തിനു ശേഷം കളവുമുതല്‍ തിരിച്ചു കിട്ടി. ഊരകം യാറംപടി പാങ്ങാട്ട് മമ്മദ് ഹാജിയുടെ വീട്ടില്‍നിന്ന് മോഷണം പോയ വസ്തുക്കളാണ് ഒന്നര പതിറ്റാണ്ടിനുശേഷം തിരിച്ചു കിട്ടിയത്. 2002 മാര്‍ച്ചിലാണ് തിരുവനന്തപുരം സ്വദേശിയായ മോഷ്ടാവ് ഇവിടെ കളവ് നടത്തിയത്.
2005ല്‍ മോഷ്ടാവിനെ വളാഞ്ചേരിയില്‍ വച്ച് പോലിസ് പിടികൂടിരുന്നു. കൈയ്യില്‍ തോക്കുമായി നിന്നിരുന്ന മോഷ്ടാവിനെ പോലിസും നാട്ടുകാരും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു കീഴടക്കിയത്. മൂന്ന് എമര്‍ജന്‍സി ലൈറ്റും രണ്ട ടോര്‍ച്ചും ആറര പവന്‍ സ്വര്‍ണവുമാണ് അന്ന് കളവ് പോയിരുന്നത്. മോഷണ വസ്തു തൃശൂരിലുള്ള ഒരു ജ്വല്ലറിയില്‍ വില്‍ക്കുകയും പിന്നീട് പോലിസ് കണ്ടെത്തുകയും ചെയ്തു. പക്ഷേ, കോടതിയില്‍ എത്തിയ സ്വര്‍ണം തിരിച്ചുകിട്ടാന്‍ പതിറ്റാണ്ടുകളുടെ നിയമപോരാട്ടം നടത്തേണ്ടി വന്നു. മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിയിലൂടെയാണു വസ്തുക്കള്‍ ഇപ്പോള്‍ തിരിച്ച് കിട്ടിയത്.
മോഷണത്തിനു പിന്നില്‍ സ്വന്തക്കാര്‍ തന്നെയാണെന്ന് ആരോപണം ഉന്നയിച്ച് കുടുംബ പ്രശ്‌നം ഉണ്ടാക്കാന്‍ ചില രാഷ്ട്രീയപാര്‍ട്ടി പ്രമുഖര്‍ ശ്രമിച്ചിരുന്നതായും അത്തരക്കാര്‍ക്കുള്ള തിരിച്ചടിയാണ് കോടതി വിധിയിലൂടെ ഉണ്ടായതെന്നും കളവുമുതല്‍ തിരിച്ചു കിട്ടിയ അബ്ദു സമദും മജീദും പറഞ്ഞു.
Next Story

RELATED STORIES

Share it