Cricket

മോശം ഫോം: മലിംഗ ലങ്കന്‍ നിരയില്‍ നിന്ന് പുറത്ത്

മോശം ഫോം: മലിംഗ ലങ്കന്‍ നിരയില്‍ നിന്ന് പുറത്ത്
X

കൊളംബോ: പാകിസ്താനെതിരായ ഏകദിന പരമ്പയ്ക്കുള്ള ശ്രീലങ്കന്‍ നിരയില്‍ നിന്നും ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയെ ഒഴിവാക്കി. മോശം ഫോമിനെത്തുടര്‍ന്നാണ് പരിചയ സമ്പന്നനായ മലിംഗയെ പുറത്തിരുത്തുന്നത്. 2019 ലോകകപ്പ് വരാനിരിക്കെ മികച്ച ടീമിനെ വാര്‍ത്തെടുക്കുകയാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ലക്ഷ്യം. അടുത്തിടയ്‌ക്കൊന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവാത്തതാണ് മലിംഗയ്ക്ക് തിരിച്ചടി നല്‍കിയത്. നീണ്ട നാളത്തെ ഇടവേളകള്‍ക്ക് ശേഷം ജൂണ്‍ മാസത്തിലാണ് മലിംഗ ലങ്കന്‍ ടീമില്‍ തിരിച്ചെത്തിയത്. 13 മല്‍സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് മാത്രം നേടിയ മലിംഗ ആറിന് മുകളില്‍ റണ്‍സാണ് ഒരോവറില്‍ വഴങ്ങിയത്. മലിംഗയ്ക്ക് പകരം ധുഷ്മന്ത ചമീര ലങ്കന്‍ ടീമിലേക്ക് മടങ്ങിയെത്തി.
അതേ സമയം പരിക്കിനെത്തുടര്‍ന്ന് ഏയ്ഞ്ചലോ മാത്യൂസും പാകിസ്താനെതിരായ ഏകദിന പരമ്പര കളിക്കില്ല. വെടിക്കെട്ട് ഓപണര്‍ ധനുഷ്‌ക ഗുണതിലകയെ ആറ് മല്‍സരങ്ങളില്‍ നിന്നും സസ്‌പെന്റ് ചെയ്തതും ലങ്കന്‍ ടീമിന് തിരിച്ചടിയായേക്കും. ഉപുല്‍ തരംഗ നയിക്കുന്ന ഏകദിന ടീമില്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമാലും ഇടം കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it